“മെയ്ഡ് ഫോർ ഈച്ച് ആദർ” ഗ്രാന്റ് ഫിനാലെ വേദിയിലെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ഡാൻസ് വയറലാകുന്നു, കാണാം താരത്തിന്റെ കിടിലൻ ഡാൻസ്!

ഫിലിം ഡസ്ക്
Saturday, May 12, 2018

ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു റിയാലിറ്റി ഷോയായിരുന്നു മെയ്ഡ് ഫോർ ഈച്ച് ആദർ. പൂർണ്ണിമ ഇന്ദ്രജിത്ത് അവതാരികയായി എത്തി ഷോ വൻ വിജയമായിരുന്നു. ദമ്പതികൾ മത്സരാഥികളായ പല തരത്തിലുളള റിയാലിറ്റി ഷോളും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ ആശയത്തിലുളള ഷോ ഇതാദ്യമായിരിക്കും. ഒന്നാം ഭാഗം വൻ വിജയത്തോടെയാണ് അവസാനിച്ചത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒന്നാം ഭാഗത്തിലെ ഗ്രാന്റ് ഫിനാലെയാണ്. ഫിനാലെ വേദിയിൽ അവതാരിക പൂർണ്ണിമയുടെ നൃത്തമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച വിഷയം.

സഞ്ജയ് ലീല ബൻസാലിയായുടെ പദ്മാവദ് എന്ന ചിത്രത്തിലെ ദീപിക പദുകോൺ വളരെ മനോഹരമാക്കിയ ബൂമറ് ബൂമറ് എന്ന ഗാനത്തിനാണ് പൂർണ്ണിമയും ചുവട് വച്ചത്. ദീപകയെ കവച്ചു വയ്ക്കുന്ന പ്രകടനമായിരുന്നു പൂർണ്ണിമയുടെ ഭാഗത്ത് നിന്നുണ്ടായത്.

അഭിനയത്രി എന്ന നിലയിൽ പൂർണ്ണിമ വളരെ മുൻപേ തന്നെ തന്റെ കഴിവ് തെളിയിച്ചതായിരുന്നു. . വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും സിനിമ മേഖലയിൽ നിറ സാന്നിധ്യമായിരുന്നു.

അവതാരക, അഭിനയത്രി എന്നീ മേഖലകളിൽ മാത്രമല്ല പൂർണിമ തന്റെ കഴിവ് തെളിയിച്ചത്. വസ്ത്ര ഡിസൈനിങ്ങ് രംഗത്തും താരം തന്റേതായ നില ഉറപ്പിച്ചിട്ടുണ്ട്.

 

പൂർണ്ണിമ , ഫിനാലെ വേദിയിൽ കിടിലൻ പ്രകടനവുമായി

'മെയ്ഡ് ഫോര്‍ ഇൗച്ച് അദര്‍' സീസണ്‍ 2ന്റെ അമരക്കാരി പൂർണ്ണിമ , ഫിനാലെ വേദിയിൽ കിടിലൻ പ്രകടനവുമായി. എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ:https://bit.ly/2rsgO7t#MadeForEachOtherSeason2 #GrandFinale M4Marry

Posted by Mazhavil Manorama on 2018 m. gegužė 11 d.

×