Advertisment

കേരളത്തിലെ പ്രളയത്തിന്‍റെ കാരണം; അടുത്തത് ഗോവ; മാധവ് ഗാഡ്ഗില്‍

author-image
admin
New Update

Advertisment

ദില്ലി: കാലവര്‍ഷം കലിതുള്ളി പെഴ്തിറങ്ങിയപ്പോള്‍ കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമായി അത് മാറുകയായിരുന്നു. മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് ഏവരും. എന്നാല്‍ അതിന്‍റെ കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍.

പ്രകൃതിയോട് കാട്ടിയ ആലംഭാവമാണ് കേരളത്തിന്‍റെ മഹാ പ്രളയത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് ഗാഡ്ഗില്‍ പറയുന്നത്. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ആരും ശ്രമിച്ചില്ല. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഇത്തരം വിപത്തുകളുണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തിലെ പ്രളയം ക്ഷണിച്ചുവരുത്തിയണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ വലിയ തോതിലുള്ള കയ്യേറ്റങ്ങളാണ് നടക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കാനുല്ള ശരിയായ നടപടികള്‍ ഉണ്ടാകുന്നില്ല. തണ്ണീര്‍ത്തട നശീകരണവും പാറമടകളുടെ അമിത ഉപയോഗവും എല്ലാം കൂടിയാണ് മഹാപ്രളയത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കുന്ന നിലപാട് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലേതിന് സമാനമായ പ്രകൃതി നശീകരണമാണ് ഗോവയില്‍ നടക്കുന്നതെന്നും ഗാഡ്ഗില്‍ ചൂണ്ടികാട്ടി. പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടില്ലെങ്കില്‍ ഗോവയും സമാനമായ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

 

flood
Advertisment