റിയാദ് : ഒരോ മാസങ്ങളും പ്രതീക്ഷ നല്‍കിയാണ് കടന്നുവരുന്നത് പ്രകൃതി മഞ്ഞു പുതച്ചുറങ്ങുന്ന മാസമാണ് ഡിസംബർ. ഒപ്പം ആഘോഷരാവുകളും നമ്മേ കാത്തിരിക്കുന്നു. മാസങ്ങളിൽ വച്ച് ഏറ്റവും സുന്ദരമായത് ഏതാണ് എന്ന് ചോദിച്ചാൽ, ഡിസംബർ എന്നായിരിക്കും എല്ലാവരും പറയുക. സൗന്ദര്യം സംരക്ഷിക്കാനും ആസ്വദിക്കാനും പറ്റിയ മാസമാണ് ഡിസംബർ എന്ന് പറയപെടുന്നു. അതുകൊണ്ട് തന്നെ ഡിസംബറിന്റെ സൗന്ദര്യ സങ്കല്പങ്ങളെ മുറുകെ പിടിച്ച് ഉപഭോക്താക്കാള്‍ക്കായി മാജിക് ഓഫറുകള്‍ ഒരുക്കുകയാണ് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍,
“മാജിക് ഓഫ് 9” ഒമ്പത് റിയാല്‍ മുതല്‍ 99 റിയാല്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ വിവിധ വിലകിഴിവിലാണ് ലഭിക്കുക ഒമ്പതില്‍ അവസാനിക്കുന്ന കില്ലര്‍ പ്രൈസ് ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്നു ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ സിറ്റി ഫ്ലവറിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്ര ശേഖരം, പാദരഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പേര്‍ഫുംസ്, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണ ങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോക്കളേറ്റ്. തുടങ്ങി ഉപഭോതാക്കള്‍ക്ക് അവിശ്യമുള്ളത് എല്ലാം മാജിക് ഓഫ് 9 ല്‍ വാങ്ങിക്കാം.
സൗദിയിലെയും ബഹ്‌റൈനിലെയും സിറ്റി ഫ്ലവര്‍ സ്‌റ്റോറുകളില്‍ ഫെസ്റ്റിവല്‍ ഓഫര്‍ ലഭ്യമാണ്. കൂടാതെ മറ്റു വിഭാഗങ്ങളില്‍ നേരത്തെയുള്ള പ്രത്യേക വിലകിഴിവ് തുടരും ഏറ്റവും മികച്ച വിലക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം ലഭ്യമാക്കുകയാണ് “മാജിക് 9” ഓഫറിലൂടെ.
പുതിയ തുടക്കവും പ്രതീക്ഷയും നല്‍കുന്ന 2021 പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന എല്ലാവര്‍ക്കും ആശംസ നേരുന്നതിനൊപ്പം കോവിഡ് കാലത്ത് ഉപഭോക്താക്കള്‍ക്ക് താങ്ങും തണലുമായി നിന്നുകൊണ്ട് വിത്യസ്തമായ രീതിയില്‍ ഏറ്റവും കുറഞ്ഞ വിലകുറവില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കി ആശ്വാസമേകാന്‍ സിറ്റി ഫ്ലവറിന് സാധിച്ചതായും മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് രംഗത്ത് മികച്ച സേവനം നല്‍കുന്ന സിറ്റി ഫ്ലവറിന് സൗദിയിലും ബഹറിനിലും 26 ഔട്ട്‌ലെറ്റുകളുണ്ട് ഇതില്‍ നാലെണ്ണം ഹൈപ്പര്‍ മാര്‍ക്കെറ്റുകളാണ്.. സൗദി വിഷന്‍ 2030 പുതിയ കാഴ്ച്ചപാടിനും മാറ്റങ്ങള്‍ക്കും ഒപ്പം സിറ്റി ഫ്ലവറും നിലകൊള്ളുകയാണ്.