Advertisment

പള്ളി ദർസ്സുകൾ പുനാരംഭിക്കാൻ മഹല് കമ്മിറ്റികൾ മുന്നോട്ട് വരണം

New Update

പൊവ്വൽ: പുതിയ തലമുറയെ കൂടുതൽ ദീനി ബോധവൻമാരാക്കി മാറ്റുന്നതിന്നു, ആധുനിക കാലഘട്ടത്തിൽ മഹൽ ശാക്തീകരണത്തിലൂടെ , ദീനി ചിട്ടയോടെ വളർത്തിയെടുക്കുന്നതിനു വേണ്ടിയും പഴയ കാലങ്ങളിൽ ഉണ്ടായിരുന്ന പള്ളിദർസ്റ്റുകൾ പുനാരംഭിക്കാൻ മഹൽ കമ്മിറ്റികൾ മുന്നോട്ട് വരണമെന്ന് സമസ്ത ജില്ല മുശാവറ അംഗം ഇ.പി.ഹംസത്ത് സഅദി പറഞ്ഞു.

Advertisment

publive-image

സുന്നി മഹൽ ഫേഡറേഷൻ മുളിയാർ പഞ്ചായത്ത് കമ്മിറ്റി പൊവ്വലിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.അബൂബക്കർ മുലുടുക്കം, അദ്ധ്യക്ഷത വഹിച്ചും എസ്.എം.എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് ഏ.ബി ഷാഫി ലൈറ്റ് ഓഫ് മദീന എക്സ്പോ പരിപാടിയുടെ വിഷയാവതരണം നടത്തി.

ബി.കെ.ഹംസ ആലൂർ സ്വാഗതം പറഞ്ഞു സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ദുൾ അസിസ് ദാരിമി പെൻമല, അബ്ബാസ് കൊളച്ചപ്പ്, എം.അബ്ദുല്ല കുഞ്ഞി ഹാജി, എ.ടി.അബുബക്കർ ,അബ്ദുല്ല കുഞ്ഞി കോട്ടൂർ, ഖാലിദ് ഹാജി എഴിഞ്ഞിപ്പുഴ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഹമീദ് ഫൈസി, പി. എം. എ സലാം നയിമി, എ.മുഹമ്മദ് കുഞ്ഞി അലൂർ, ഹാഷിം ഹുദവി, അബ്ദുല്ല ആലൂർ, ഖാദർ ആലൂർ, ബിസ്മില്ല അബ്ദുൾ ഖാദർ , റഫീഖ് ഫൈസി, ബാത്തിഷ ചൊവ്വൽ, പി.അബ്ദുല്ല കുഞ്ഞി ഹാജി, എ.കെ യൂസഫ്, ഹമീദ് കേര മൂലഎന്നിവർ പ്രസംഗിച്ചു.

ബാവിക്കര ജമാ അത്ത് പ്രസിഡണ്ടായിരുന്ന ബി.എ.റഹ്മാൻ ഹാജി, ബി.മുഹമ്മദ് ബെള്ളിപ്പാടി എന്നിവിടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Advertisment