Advertisment

സിബിഐയുടെ സ്വാഭാവിക അനുമതി റദ്ദുചെയ്ത് മഹാരാഷ്ട്രയും; സംസ്ഥാനത്തെ കേസുകള്‍ പിടിച്ചെടുക്കുന്നുവെന്ന് സര്‍ക്കാര്‍

New Update

മുംബൈ: മഹാരാഷ്ട്രയിൽ സിബിഐയും സംസ്ഥാന സർക്കാരും നേർക്ക് നേർ. സംസ്ഥാനത്ത് കേസുകൾ അന്വേഷിക്കാൻ സിബിഐ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടു. കേസ് അന്വേഷണങ്ങൾക്ക് സിബിഐക്ക് നൽകിയ പൊതു അനുമതി പിൻവലിച്ചു. ടി ആർ പി തട്ടിപ്പ് കേസ് സിബിഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ നടപടി.

publive-image

രാഷ്ട്രീയ താൽപര്യങ്ങൾ മുൻ നിർത്തി കേന്ദ്ര സർക്കാർ സിബിഐയെ ഉപയോഗിക്കുന്നത് മഹാരാഷ്ട്രയിൽ തുടർക്കഥയായിരുന്നു. ഇതാണ് സംസ്ഥാന സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിന്‍റെ പ്രതിഫലനമാണ് സിബിഐക്ക് കേസ് അന്വേഷിക്കുന്നതിനുള്ള അനുമതി റദ്ദുചെയ്തുകൊണ്ടുള്ള പുതിയ നീക്കം.

maharashtra cbi
Advertisment