പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചു; മഹാരാഷ്ട്രയില്‍ മന്ത്രിക്ക് മൂന്നുമാസം കഠിന തടവും 15500 രൂപ പിഴയും

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, October 17, 2020

മുംബൈ: പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്ര വനിതാ-ശിശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നു മാസം കഠിന തടവും 15500 രൂപ പിഴയും ശിക്ഷ. കേസിനാസ്പദമായ സംഭവം എട്ടു വര്‍ഷം മുമ്പാണ് നടന്നത്.

അമരാവതി ജില്ലാ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അന്ന് എംഎല്‍എ ആയിരുന്ന യശോമതി സഞ്ചരിച്ച വാഹനം വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് യശോമതിയും ഡ്രൈവറും ഒപ്പമുണ്ടായിരുന്ന രണ്ടു പേരും പൊലീസുകാരനെ മര്‍ദ്ദിച്ചെന്നാണ് കേസ്.

×