മാഹി പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി മുൻ കൗൺസിലറായ ബാബു കണ്ണിപ്പൊയിലാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാഹി പള്ളൂരിൽ വച്ചാണു ബാബുവിനു വെട്ടേറ്റത്. പള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. കണ്ണിപ്പൊയിൽ ബാലന്റെ മകനാണ് ബാബു.കൊലക്ക് പിന്നിൽ RSS ആണെന്ന് സിപിഎം ആരോപിച്ചു.ആറു മാസം മുൻപു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു.
ചൊവ്വാഴ്ച കണ്ണൂരും മാഹിയിലും സിപിഎം ഹർത്താൽ ആഹ്വനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.സംഭവത്തിനു പിന്നാലെ ന്യൂമാഹിയിൽ ബിജെപി നേതാവ് ഷമേജിനു വെട്ടേറ്റു. മേഖലയിൽ വൻ സംഘർഷ സാധ്യതയാണു നിലനിൽക്കുന്നത് .