Advertisment

മലയാള സിനിമയില്‍ സംഘടന ഒന്നുമതി. അമ്മയില്‍ സ്ത്രീയും പുരുഷനും എല്ലാമുണ്ട്. ആരുണ്ടെങ്കിലും നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കണം - തുറന്നടിച്ച്‌ മൈഥിലി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ നടി മൈഥിലി രംഗത്ത്. താന്‍ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണുള്ളത്. അമ്മയെന്ന സംഘടനയാണത്. അവിടെ സ്ത്രീയും പുരുഷനും അമ്മയുമെല്ലാമുണ്ട് - മൈഥിലി പറയുന്നു.

സിനിമയില്‍ ഇപ്പോള്‍ ഒരു വനിത സംഘടനയ്ക്ക് പ്രാധാന്യമില്ലെന്നും സ്വന്തമായി പ്രശ്നമുണ്ടായാല്‍ അത് സ്വയം തന്നെ നേരിടുകയെ മാര്‍ഗം ഉള്ളുവെന്നും നടി പറഞ്ഞു. അല്ലാതെ മറ്റ് സംഘടനകള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും മൈഥിലി പറഞ്ഞു.

publive-image സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്നാണ് മെെഥിലിയുടെ നിലപാട് - പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൈഥിലി.

പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനകള്‍ തന്നെ സമീപിച്ചിട്ടില്ല. അതിനാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മൈഥിലി കൂട്ടിചേര്‍ത്തു.

publive-image ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നതൊക്കെയാണ് സംഘടനയുടെ തീരുമാനം. സംഘടനയ്ക്ക് ഞങ്ങള്‍ നിങ്ങള്‍ എന്ന വ്യത്യാസം എന്തിനാണെന്നും മൈഥിലി ചോദിച്ചു.

ഇവിടുത്തെ നിയമങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. നിയമങ്ങള്‍ മാറ്റി എഴുതേണ്ടതാണ് എങ്കില്‍ മാത്രമേ വരുന്ന തലമുറയ്‌ക്കെങ്കിലും രക്ഷയുണ്ടാകൂയെന്നും മൈഥിലി പറഞ്ഞു.

cinema malayala cinema
Advertisment