Advertisment

മൈഗ്രേനിന് മരുന്ന് മരുന്ന് വരുന്നൂ

author-image
admin
New Update

 

Advertisment

publive-image

തലവേദന വരാത്തവരായി ആരുമുണ്ടാകില്ല ലോകത്ത്. തലവേദനയായും മൈഗ്രേനായും നമ്മളെ ഒരുപാട് വലയ്ക്കുന്ന ഒരു അസുഖമാണിത്. മൈഗ്രേന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. തലയോട്ടിക്ക് പുറത്തുള്ള രക്തധമനികള്‍ വികസിക്കുന്നതാണ് മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണം.  മൈഗ്രേന്‍ രോഗികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സ്വയം കുത്തിവയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്ന് മൈഗ്രേന്‍ ഭീകരതയില്‍ നിന്നു രക്ഷയാകുന്നു. തലച്ചോറിലേക്കുള്ള പെയിന്‍ സിഗ്‌നലുകളെ ബ്ലോക്ക് ചെയ്തു മൈഗ്രേന്റെ ആധിക്യം കുറയ്ക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇത് വേദന ക്രമാതീതമായി കുറയ്ക്കുന്നു.

publive-image

മൈഗ്രേന് ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഏറ്റവും ഫലപ്രദമായത് ഈ കണ്ടെത്തലാണെന്നാണ് നിഗമനം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൈഗ്രേന്‍ ഏറ്റവുമധികം കാണപ്പെടുന്നത്. പ്രമേഹരോഗികളുടെല ഇന്‍സുലിന്‍ പോലെ സ്വയം കുത്തിവയ്ക്കാന്‍ സാധിക്കുന്നതാണ് ഈ മരുന്ന്.

publive-image

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ പലതരത്തിലാണ് മൈഗ്രേന്‍ കാണപ്പെടുന്നത്. മാസത്തില്‍ നാലു മുതല്‍ ഒന്‍പതു വട്ടം വരെ ചിലര്‍ക്ക് മൈഗ്രേന്‍ വരാറുണ്ട്. ചിലര്‍ക്ക് കടുത്ത തലവേദന ആണെങ്കില്‍ മറ്റു ചിലര്‍ക്ക് കണ്ണിനു കാഴ്ച നഷ്ടമാകുന്ന പോലെ തോന്നുക, ഛര്‍ദി, തലചുറ്റല്‍ എന്നിവയെല്ലാം ഉണ്ടാകും. ഓരോരുത്തരിലും ഓരോ രീതിയിലാണ് മൈഗ്രേന്‍ എത്തുക എന്നതും ഇതിന്റെ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു. Erenumab  എന്നാണ് മരുന്നിന്റെ പേര്. തലച്ചോറിലേക്കുള്ള പെയിന്‍ സിഗ്‌നലുകളെ തടയുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ലോകവിപണിയില്‍ ഈ മരുന്ന് വൈകാതെ എത്തുമെന്നാണു പ്രതീക്ഷ.

Advertisment