Advertisment

മൈത്രി ജിദ്ദയുടെ ബ്രസ്റ്റ് കാൻസർ ബോധവത്കരണ വെബിനാർ ഒക്ടോബർ 29ന്

New Update

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈത്രി ബ്രെസ്റ് കാൻസർ ബോധവത്കരണ മാസത്തിൽ സ്ത്രീകൾക്കായി ബോധവൽക്കരണ വെബിനാർ നടത്തുന്നു. ഒക്ടോബർ 29 ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് (സൗദി സമയം) സൂം വിർച്യുൽ പ്ലാറ്റഫോമിൽ സ്ത്രീകൾക്കായി ക്ലാസും സംശയ നിവാരണവും നടത്തുന്നത്

Advertisment

publive-image

ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള ക്‌ളാസിന് നേതൃത്വം നൽകും. "ബ്രെസ്റ്റ് ക്യാൻസർ: കാരണങ്ങൾ, ലക്ഷണങ്ങൾ, മുൻകരുതൽ, രോഗനിർണയം" എന്ന വിഷയം ഡോ. വിനീത അവതരിപ്പിക്കും. പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവസരം ഉണ്ടായിരിക്കും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ തുഷാര ഷിഹാബ് (0549726899), പ്രിയ,റിയാസ് (0567350293), പ്രീത അജയകുമാർ (0534340087), നൂറുന്നിസ ബാവ (0553013965),എന്നിവരെ ഫോൺ/വാട്സ്ആപ്പ് മുഖേന ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യേണ്ടതാണ്, എന്ന് മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ അറിയിച്ചു.

 

Advertisment