Advertisment

നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ മുമ്പ് 90 കോടി രൂപയുടെ നോട്ടുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നിക്ഷേപിച്ചിരുന്നു! ഗുരുതര ആരോപണവുമായി എംപി മജീദ് മേമന്‍

New Update

പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 90 കോടി രൂപയുടെ നോട്ടുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ചതായി പുതിയ ആരോപണം.

Advertisment

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എം.പി മജീദ് മേമനാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ തെളിയുമെന്നും മേമന്‍ വ്യക്തമാക്കി. നീരവ് മോദി രാജ്യം വിട്ട വാര്‍ത്ത പുറത്തുവന്ന സമയത്താണ് എനിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടിയത്.

publive-image

2016ല്‍ പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പി.എന്‍.ബിയുടെ ഒരു ബ്രാഞ്ചില്‍ നീരവ് മോദി 90 കോടി രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചു എന്നാണ് അറിവ്.

അദ്ദേഹം പിന്നീടത് സ്വര്‍ണമോ മറ്റോ ആക്കി മാറ്റിയിരിക്കാം. മേമന്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലര്‍ വഴിയും മേമന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിനെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ കൊണ്ടു വന്നിട്ടുണ്ട്. ഇതില്‍ നിന്ന് എന്താണ് മനസിലാവുന്നത് എന്നാണ് ഇക്കാര്യം പങ്കുവച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശ ബാങ്കുകളില്‍ നിന്ന് 11,400 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ കുറ്റാരോപിതനാണ് നീരവ് മോദി. തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ മോദി രാജ്യം വിട്ടിരുന്നു.

Advertisment