Advertisment

കായിക താരത്തിന് പ്രവാസ ലോകത്ത് നിന്നും കൈത്താങ്ങ്‌.

author-image
admin
New Update

റിയാദ് : ഓർക്കാട്ടേരി കല്ലേരി മോയിലോത്ത് അബ്ദുൽ മജീദിന്റെ മകൾ മജീസിയ ഭാനുവിന് വേൾഡ് ആം റെസ്ലിങ് (രാജ്യാന്തര പഞ്ചഗുസ്തി) മത്സരത്തിൽ ഇന്ത്യയെപ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് സാമ്പത്തികം ഒരു ബാധ്യത ആയപ്പോള്‍ നാട്ടുകാരായ പ്രവാസി സുഹുര്‍ത്തുക്കളുടെ ചെറിയ കൈത്താങ്ങ്‌, .അടുത്ത മാസം തുർക്കിയിൽ നടക്കുന്ന മത്സരത്തിന്റെ   പരിശീലനത്തിനുള്ള തയ്യാറെടുപ്പിലാണെന്ന്  നാട്ടുകാരായ സുഹുര്‍ത്തുക്കള്‍  റിയാദില്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

Advertisment

publive-image

റിയാദിലെ  ജീവകാരുണ്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും മജീസിയയുടെ നാട്ടുകാരും,  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അബ്ദുൽ അസീസ് കടലുണ്ടിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയായ 102,000 (ഒരു ലക്ഷത്തി രണ്ടായിരം രൂപ) കൈമാറിയത്. പവർലിഫ്റ്റിങ്ങിൽ ദേശീയ, രാജ്യാന്തര മീറ്റുകളിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. തുടർന്നാണ് പഞ്ച ഗുസ്തിയിലും ഒരു കൈ നോക്കിയത്. സംസ്ഥാനത്തെ സ്ട്രോങ്ങ് വുമണായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ വർഷം ലഖ്‌നോവിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 55 കിലോവിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി, ഇതോടെ ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയാണ് മജീസിയക്ക് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 20 പേരാണ് മത്സരത്തിൽ ഉണ്ടായിരുന്നത്.അഞ്ചു തവണ കോഴിക്കോട് ജില്ലയുടെ സ്‌ട്രോങ് വുമണാണ്.ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്,ദേശീയ (ആണ് ഇക്കയ്പ്ഡ്) ചാമ്പിയൻഷിപ്, ഏഷ്യൻ ക്‌ളാസ്സിക് പവർലിഫ്റ്റിംഗ് ചാമ്ബ്യൻഷിപ്പ് എന്നിവയിൽ വെള്ളി മെടലുകൾ സ്വന്തമാക്കിയിട്ടുണ്ട്

publive-image

കായിക തരാം മജീസിയ ഭാനു

മിസ്റ്റർ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2018ൽ സ്വർണ്ണമെഡൽ, ബെസ്റ്റ് ലിഫ്റ്റർ ഓഫ് ദി ഇയർ 2018, കേരള സംസ്ഥാന ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ (2018) സ്വർണ്ണമെഡൽ, ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ (ഡെഡ് ലിഫ്റ്റ്-2017, ആലപ്പുഴ, വെള്ളി മെഡൽ, ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്ബ്യൻഷിപ്പിൽ വെള്ളി മെഡൽ (2017, ഇന്തോനേഷ്യ), കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് ചാമ്ബ്യൻഷിപ്പിൽ (2017) സ്വർണമെഡൽ, സ്ട്രോങ്ങ് വുമൺ ഓഫ് കേരള 2017, സ്ട്രോങ്ങ് വുമൺ ഓഫ് കോഴിക്കോട് 2016 തുടങ്ങി നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജയാ ജിമ്മിലെ ജയദാസനാണ് പവർലിഫ്റ്റിങ് പരിശീലകൻ, ഇ വി സലീശാണ് പഞ്ചഗുസ്തിയിലെ ഗുരു. വടകര ഹോംസ്ട്രിംഗ് ഫിറ്റ്നസ് സെന്ററിലെ ഷമ്മാസ് അബ്ദുൽ ലത്തീഫാണ് ഫിറ്റ്നസ് പരിശീലകൻ.മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിൽ അവസാന വർഷ ബി ഡി എസ് വിദ്യാർഥിനിയാണ് മജീസിയ ഭാനു.

ഖത്തറിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന പിതാവ്  അബ്ദുൽ മജീദും, ഹൌസ് വൈഫ് ആയ ഉമ്മ റസിയയും, ഡിഗ്രിക്ക് പഠിക്കുന്ന അനിയൻ മുഹമ്മദ് നിസാമുദ്ധീനും അടങ്ങുന്നതാണ് മജീസിയയുടെ കുടുംബം.പത്ര സമ്മേളനത്തിൽ അബ്ദുൽ അസീസ് കടലുണ്ടി, നൗഫൽ വടകര, ആസാദ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

 

Advertisment