Advertisment

ഇത്രയും ഹൈറ്റില്‍ നിന്ന് ഉന്തും തളളും നടന്ന സമയത്ത് അവിടുത്തെ സാഹചര്യം വെച്ച് മണ്ണിടിച്ചിലിന് സാധ്യതയുണ്ട്; അവിടെ മണ്ണ് ഒരു പ്രാവിശ്യം സ്ലിപ്പായി കഴിഞ്ഞാല്‍ അങ്ങ് പോകും, ആയിരം 1500 അടി താഴത്തേക്ക് അങ്ങ് പോകും; മണ്ണിടിച്ചില്‍ സാധ്യത നമുക്ക് തളളിക്കളയാന്‍ പറ്റില്ല. ഒരു യുദ്ധസമാനമായ സാഹചര്യം ആണെങ്കില്‍ ആ മൃതദേഹങ്ങള്‍ നമ്മള്‍ വൈറ്റ് ഫ്‌ളാഗ് മീറ്റൊക്കെ വെച്ചിട്ടാണ് തിരിച്ചയക്കുന്നത്; എന്തുകൊണ്ട് ചൈനീസ് പട്ടാളം ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതശരീരം തിരിച്ച് കൊടുത്തയച്ചു എന്ന ചോദ്യത്തിന് മേജര്‍ രവി പറയുന്നത് ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈനികര്‍ കൂടുതലായി മരിക്കാന്‍ കാരണം യുദ്ധസമാനമായ സാഹചര്യം ആയിരിക്കില്ലെന്നും മറിച്ച് അവിടുത്തെ മണ്ണിടിച്ചിലായിരിക്കാമെന്ന് മുന്‍ സൈനികനും സംവിധായകനുമായ മേജര്‍ രവി.

Advertisment

publive-image

മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ

ആദ്യത്തെ ഒരു രോഷമല്ല, എനിക്ക് ഇപ്പോള്‍ ആകാംക്ഷയാണ് ഉണ്ടാകുന്നത്. എന്റെ ഒരു കമാന്‍ഡിങ് ഓഫിസറും രണ്ട് പട്ടാളക്കാരും ഈ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു എന്നുളളത് കേള്‍ക്കുന്നത് കൊണ്ട് ഉണ്ടായ രോഷമല്ല എനിക്ക് ഇപ്പോഴുളളത്. പത്ത് ഇരുപത് പട്ടാളക്കാര്‍ മരിച്ചു എന്ന വാര്‍ത്തകള്‍ വരുന്നേരം പബ്ലിക് കൂടി അറിയാന്‍ വേണ്ടിയിട്ടാണ് പറയുന്നത്. ഇവര്‍ നിന്നിട്ട് ഉന്തും തളളും നടന്നത് എന്നുപറയുന്നത് വളരെ ഉയരമുളള സ്ഥലത്ത് വെച്ചായിരുന്നു എന്നാണ് വിവരം. ഇത്രയും ഹൈറ്റില്‍ നിന്ന് ഉന്തും തളളും നടന്ന സമയത്ത് അവിടുത്തെ സാഹചര്യം വെച്ച മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അവിടെ മണ്ണ് ഒരു പ്രാവിശ്യം സ്ലിപ്പായി കഴിഞ്ഞാല്‍ അങ്ങ് പോകും, ആയിരം 1500 അടി താഴത്തേക്ക് അങ്ങ് പോകും.

അപ്പോള്‍ ഇത് രണ്ട് സൈഡില്‍ നിന്നും പോയിട്ടുണ്ടെന്നാണ് ഒരു ഇന്‍ഫര്‍മേഷന്‍ ലഭിച്ചത്, അത് ആധികാരികമായി പറയാന്‍ പറ്റില്ലെങ്കില്‍ കൂടി കാരണം അവിടെ ഒന്നോ രണ്ടോ ആളുകളുകള്‍ക്ക് ബുളളറ്റ് ഏറ്റ പരിക്കുണ്ടെന്ന് പറയുന്നുണ്ട്. കാരണം അതിനെക്കുറിച്ച് കൃത്യമായി അറിയില്ല. ഇതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യത നമുക്ക് തളളിക്കളയാന്‍ പറ്റില്ല. ഒരു യുദ്ധസമാനമായ സാഹചര്യം ആണെങ്കില്‍ ആ മൃതദേഹങ്ങള്‍ നമ്മള്‍ വൈറ്റ് ഫ്‌ളാഗ് മീറ്റൊക്കെ വെച്ചിട്ടാണ് തിരിച്ചയക്കുന്നത്.

ഇതങ്ങനെ തിരിച്ചയച്ചു എന്ന് പറയുന്ന സമയത്ത് ഇതൊരു സാധാരണ നാച്ചുറല്‍ കലാമിറ്റി, ഉന്തും തളളും ആയിരിക്കാം അപ്പോള്‍, പോകുന്ന പോക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് തളളിപ്പിടിച്ചു. ഇത്രയും ആളുകള്‍ ഒരുമിച്ചിട്ട് മരണമടയുക എന്ന് പറയുന്ന സമയത്ത് ബുളറ്റ് ഒരാളുടെയോ രണ്ടാളുടെയോ ദേഹത്തുണ്ടെന്ന് കേള്‍ക്കുന്ന സമയത്ത് ഇതൊന്നും എനിക്ക് യുദ്ധസമാനമായ സാഹചര്യമായി തോന്നുന്നില്ല.

കാരണം യുദ്ധസമാനമാണെങ്കില്‍ അവിടെ അതിന്റെതായ പോളിസീസും പ്രൊസിജീയേഴ്‌സും ഉണ്ട്. ഈ ബോഡീസ് എങ്ങനെയാണ് ഹാന്‍ഡ് ഓവര്‍ ചെയ്യുന്നത് ഇതിനൊക്കെ ഒരു സമയവും കാലവും ഉണ്ട്. ഇതിപ്പോ ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഈ സമയം കൊണ്ട് 20 മൃതശരീരം തിരിച്ചയച്ചു. അതുപോലെ ചൈനയ്ക്കാരുടെ സൈഡിലും അപകടം പറ്റിയിട്ടുണ്ട്. ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് 10-30 ഓളം ചൈനീസ് ആളുകള്‍ മരിച്ചുവെന്നാണ് കേട്ടത്.

കാരണം ചൈനീസ് പട്ടാളക്കാര്‍ വലിയ എണ്ണം ഉണ്ടായിരുന്നു 150 ആളുകളോളം. ഇവിടെ നമ്മളാകട്ടെ ഒരു ബറ്റാലിയന്‍ ലെവലില്‍ രണ്ട് പ്ലാറ്റൂണ്‍ ആളുകള്‍ മാത്രവും. കിട്ടിയ വിവരങ്ങള്‍ വെച്ച് നോക്കുന്നേരം ഈ മരണങ്ങള്‍ നടന്നിരിക്കുന്നത് മണ്ണിടിച്ചിലില്‍ കൂടിയുമാകാം. ചൈന തീര്‍ച്ചയായും പ്രകോപനകരമായി പെരുമാറിയിട്ടുണ്ടാകും. പക്ഷേ അത് വേറെ ഏതോ ആക്ഷനിലേക്ക് പോയത് പോലെയാണ് ഇത്രയും മൃതശരീരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയ സ്ഥിതിക്ക് ഊഹിക്കാന്‍ പറ്റുന്നത് ഇതുപോലുളള നാച്ചുറല്‍ ആക്‌സന്റ് എന്തോ നടന്നിട്ടുണ്ട് എന്നാണ്.

45 വര്‍ഷമായി ഇതുവരെ ഈ ബോര്‍ഡറില്‍ പ്രശ്‌നം നടന്നിട്ടില്ല. അവര്‍ക്കാണ് അവിടെ ശക്തി കൂടുതല്‍. ഈ സ്ഥലത്ത് ഇപ്പോഴും ഇന്ത്യയില്‍ അവിടെ അതിര്‍ത്തിയൊന്നും വരച്ചിട്ടില്ല. അവര്‍ വരുന്ന സമയത്ത് 250 ആളുകളുമായിട്ടാണ് വരുന്നത്. അവരുടെ ആ കരുത്ത് വെച്ച നമ്മുടെ ഒരു പത്തോ അന്‍പതോ ആളുകളെ ഉന്തി തളളി മാറ്റാന്‍ അവര്‍ക്ക് സാധിക്കും. ഈ പോളിസിയാണ് ഇത്രയും നാള്‍ അവര്‍ തുടര്‍ന്നിരുന്നത്. ഫയറിങ്ങിന്റെ ആവശ്യം വരുന്നില്ല.

അവര്‍ക്ക് ജയിച്ചു എന്ന് പറയാന്‍ ഈ ഉന്തും തളളുമാണ് ഉണ്ടായത്. അവിടെയും കൂടെ നമ്മുടെ പട്ടാളക്കാര്‍ കട്ടയ്ക്കാണ് നിന്നത്. 50പേരാണെങ്കിലും ശരി ചൈനക്കാരെ ഒരിക്കലും ഇങ്ങോട്ട് കേറി വരാന്‍ സമ്മതിച്ചിട്ടില്ല നമ്മുടെ ആളുകള്‍. പക്ഷേ ഇപ്പോഴത്തെ ഈ സാഹചര്യം എന്ന് പറയുന്നത് അവിടെ ഒരു പ്രകോപനം ഉണ്ട്, ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. അത് ഹൈ ലെവല്‍ കോര്‍ കമാന്‍ഡ് തമ്മിലുളള സംഭാഷണങ്ങള്‍ സെക്റ്ററില്‍ നടന്ന ശേഷം രണ്ടുപേരും പിന്‍വലിയാന്‍ തീരുമാനമായതാണ്.

അവിടുന്ന് വിഡ്രോ ചെയ്യുന്ന സമയത്ത് ലോവര്‍ ലെവലിലുളള ഓഫിസേഴ്‌സിന്റെ വികാരം വേറെയായിരിക്കും. ഇവന്‍ വന്ന് എന്നെ തളളി, അതിന്റെ ഒരു റിയാക്ഷന്‍ എന്ന് പറയുന്നത് അതാണ് ഇപ്പോള്‍ അവിടെ ഗ്രൗണ്ടില്‍ നടന്നിരിക്കുന്നത്. പ്രകോപിക്കാന്‍ വളരെ കേമന്‍മാരാണ് ചൈനക്കാര്‍. അവിടുളള പട്ടാളക്കാര്‍ എന്ന് പറയുന്നത് ഇതുപോലുളള തോണ്ടി, തല്ലി എന്നുളള ഉന്തി, തളളി ഇങ്ങനെയൊക്കെയുളള സംഭവങ്ങള്‍ ചെയ്യാന്‍ അവര്‍ വെരി ഗുഡ് അറ്റംപ്റ്റ്, അത് തന്നെയാണ് എപ്പോഴും ചെയ്തിട്ടുണ്ടാകുക.

ഈ ഉന്തിലും തളളിലും ഇത്രയധികം മരണം വരിക എന്ന് പറയുന്നത്, ആദ്യം കേട്ടത് കമ്പിവടിയും മുളളുമൊക്കെ തറപ്പിച്ച മരപ്പട്ടികയുമായി വന്ന് അടിച്ചതാണ്. അങ്ങനെയാണ് മരിച്ചതെന്നൊക്കെ പറയുന്നുണ്ട്. ഇത് എന്തായാലും അവിടുന്നുളള ഒരു ഇന്‍ഫര്‍മേഷന്‍ പ്രകാരം മണ്ണിടിച്ചില്‍ നടന്നിട്ട് രണ്ടു സൈഡിലും ആയിരത്തിച്ചില്ലാനം അടി താഴേക്ക് പോയിട്ടുണ്ടെന്നാണ്. അതുകൊണ്ട് തന്നെ ആണ് ലോജിക്കലായി നോക്കുമ്പോള്‍ ബോഡി വിട്ടുകിട്ടിയതെന്നാണ് ഞാന്‍ കരുതുന്നത്.

all news india-china issues major revi
Advertisment