Advertisment

ഒരുങ്ങുന്നു മക്ക കെഎംസിസിയും ഹാജിമാരെ വരവേൽക്കാൻ

author-image
admin
New Update

മക്ക : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും

അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയിൽ എത്തുന്നവർക്ക് ഖിദ്മ ചെയ്യുന്നതിന് മക്കയിലെ കെഎംസിസി വളണ്ടിയർമാരും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഹാജിമാരുടെ വരവ് തുടങ്ങി യത്മുതൽ അവസാന ഹാജിയുംമക്ക വിടുന്നത് വരേ കെഎംസിസി ഹജ്ജ് സെല്ലിന് കീഴിൽ

മക്ക കെഎംസിസി പ്രവർത്തകർ സേവന രംഗത്തുണ്ടാവും.

Advertisment

publive-image

ഹറം പരിസരത്തും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും ബസ് സ്റ്റാന്റുകളിലും 24 മണിക്കൂറും കെഎംസിസി വളണ്ടിയർമാരുണ്ടാവും. താമസ കേന്ദ്രങ്ങളിൽ എത്തുന്നഹാജിമാർക്ക് കഞി വിതരണത്തിന് വിപുലമായ സംവിധാനം ഏർപ്പെടുത്തുന്നതിനും മക്ക കെഎംസിസി യോഗം തീരുമാനിച്ചു.

സൗദി കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് യോഗം ഉൽഘാടനം ചെയ്തു. സൗദി കെഎംസിസി ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് കരുത് പകരുന്ന മക്ക കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു.

ഹാജിമാർക്ക് സേവവനംചെയ്യാൻലഭിക്കുന്ന അവസരം സൗദി പ്രവാസികളുടെ സൗഭാഗ്യമാണ്. തിരക്ക് പിടിച്ച ജോലിക്കിടയിൽ വിശ്രമതിന് ലഭിക്കുന്ന സമയം ഹാജിമാർക്ക് കൈതാങ് നൽകാൻ സന്നദ്ധമാവുന്നവർക്ക് ദൈവ പ്രീതി ഏറെയുണ്ടാവുമെന്ന് അഷ്‌റഫ്‌ വേങ്ങാട്ട് പറഞ്ഞു. മുഹമ്മതലിമൗലവി അധ്യക്ഷത വഹിച്ചു. പ്രവാസം മതിയാക്കി മടങ്ങുന്ന മക്ക കെഎംസിസി ട്രഷറർ സൈനുദ്ധീൻ പാലോളിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി സുലൈമാൻമാളിയേക്കൽ തെറ്റത്ത്മുഹമ്മത്കുട്ടിഹാജി മെയ്തീൻകുട്ടികോഡുർഹംസ മണ്ണാർമല നാസർകിൻസാറ മുസ്തഫമുഞകുളം മുഹമ്മദ്ഷാമുക്കം സ്വികരണത്തിന് നന്ദി പറഞ്ഞ്  സെനുദീൻ പാലോളിസംസാരിച്ചു ജനറൽ സെക്രട്ടറി മുജീബ്പുക്കോട്ടൂർസ്വാഗതവും ഹംസസലാംനന്ദിയുംപറഞ്ഞു

Advertisment