Advertisment

മലബാർ മഹോത്സവം ;സ്ത്രീകൾക്കും കുട്ടികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു

New Update

കോഴിക്കോട് ഡിസ്ട്രിക്ട് എൻ ആർ ഐ അസോസിയേഷൻ (കെ.ഡി എൻ,എ) സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു സ്ത്രീകൾക്കായി തിരുവാതിരക്കളി മത്സരം, മമ്മി ഏൻഡ് മി എന്നി ഇനങ്ങളും കുട്ടികൾക്കായി ചിത്ര രചന കളറിംഗ് മത്സരങ്ങളുമാണ് നടക്കുക.

Advertisment

ചുരുങ്ങിയത് എട്ടു പേരടങ്ങുന്ന സ്ത്രീകളുടെ സംഘമാണ്~ തിരുവാതിരക്കളിയിൽ മത്സരിക്കുന്നത് . അമ്മയും കുഞ്ഞും രണ്ടു മിനിറ്റിനുള്ളിൽ നടത്തുന്ന പ്രകടനമാണ് മമ്മി ആൻഡ് മി മത്സരത്തിൽ വിധി നിർണയിക്കുക .

മാർച്ച് രണ്ട് വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്‌കൂളിലെ മലബാർ മഹോത്സവ വേദിയിൽ രാവിലെ 10 മണിക്ക് ചിത്ര രചന മത്സരങ്ങൾ അരങ്ങേറും. ഉച്ചക്ക് ഒരു മണി മുതലാണ്~ മമ്മി ഏൻഡ് മി , തിരുവാതിര മത്സരങ്ങൾ അരങ്ങേറുക.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കെ ഡി എൻ എ വനിതാ ഫോറം ഭാവരവാഹികളുമായോ താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. 97136453 ,96960985 , 60052030 , 65157385 ,

kuwait
Advertisment