Advertisment

മലബാർ വില്ല പ്രവാസി കൂട്ടായ്മ സൗദി നാഷണൽ ഡേ ആഘോഷിച്ചു.

author-image
admin
Updated On
New Update

റിയാദ്: മലബാർ വില്ല പ്രവാസി കൂട്ടായ്മ 90ാം മത് സൗദി നാഷണൽ ഡേ ആഘോഷിച്ചു.വിവിധ കലാപരിപാടികളുമായി വാദി അൽ നമാറിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ജീവിക്കുന്ന രാജ്യത്തോടുള്ള പ്രവാസികളുടെ സ്നേഹാദരവായി മാറി. ഉബൈദ് കാവും പുറം,ഹമീദ് കല്ലകഞ്ചേരി, മുസ്തഫ കണ്ണൂർ തുടങ്ങിയവർ സൗദി പ്രവാസജീവിതത്തിൽ പിന്നിട്ട വഴികൾ എന്ന ചർച്ചയിൽ പങ്കെടുക്കുകയും അഷറഫ് ടി.ടി വേങ്ങര ചർച്ചക്ക് നേതൃത്വം നൽകുകയും ചെയ്തു.

publive-image

ഉസ്താദ് ശംസുദ്ധീൻ വളാഞ്ചേരി ഇന്തോ-അറബ് വാണിജ്യ സാംസ്കാരിതയെ കുറിച്ച് മുഖ്യ പ്രഭാണം നടത്തി . റിയാദിലെ അറിയപ്പെട്ട കലാകാരൻ മാരായ നാഫി, ഷമീർ,സിറാസ്,ജെസീൽ, ഷാൻ, മൊയ്തു, ശിഹാബ് , മുജീബ്,ജലീൽ, സമദ്, സാഹിദ്,സിബിൻ, ഷക്കീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സജീർ കുണ്ടോട്ടി, മുഹമ്മദലി കുന്നുംപുറം, സംലീക്ക കണ്ണൂർ തുടങ്ങിയവർ ആഘോഷപരി പാടികൾക്ക് നേതൃത്വം നൽകി.

Advertisment