Advertisment

ദേശീയ ദിനത്തിൽ സൗദി ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മലപ്പുറം സൗഹൃദ വേദി

author-image
admin
Updated On
New Update

ജിദ്ദ: തൊണ്ണൂറാമത് ‌ സൗദി ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യയ്ക്ക് ‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്‌ ജിദ്ദയിലെ മലപ്പുറം സൗഹൃദ വേദി ഒരുക്കിയ വെബിനാർ കലാപരിപാടികൾ ആസ്വാദകർക്ക്‌ കുളിർമയേകി. യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

വികസന സ്വപ്നങ്ങളിലൂടെ മുന്നേറുന്ന സൗദി അറേബ്യ പ്രതിരോധ മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യയുമായി ഉഭയ കക്ഷി - ബന്ധം ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും തൊണ്ണൂറിന്റെ നിറവിൽ എത്തി നിൽക്കുന്ന സൗദി അറേബ്യയുടെ സ്ഥാനം ലോക രാജ്യങ്ങളുടെ മുൻനിര പട്ടികയിലാണെന്നും വെബിനാർ ഉത്ഘാടനം ചെയ്ത്കൊണ്ട്‌ യുവ പ്രവാസി സംരംഭകൻ പി കെ ഖൈറുൽ റഹീം പറഞ്ഞു. മലയാളം ന്യൂസ്‌ എഡിറ്റർ മുസാഫിർ മുഖ്യ പ്രഭാഷണവും മുസാഫർ അഹമ്മദ്‌ പാണക്കാട്‌ ആമുഖ പ്രസംഗവും നിർവഹിച്ചു.

പി കെ കുഞ്ഞാൻ, ഗായകൻ മിർസ ഷരീഫ്‌, റഫീഖ്‌ കാടേരി, എ കെ മജീദ്‌ പാണക്കാട്‌, ബാസിൽ മച്ചിങ്ങൽ, സി പി സൈനുൽ ആബിദ്‌, അനീഷ്‌ തോരപ്പ, നൗഷാദ്‌ വരിക്കോടൻ , ഹാരിസ്‌ കൊന്നോല , ഹക്കീം മുസ്ലിയാരകത്ത് , നൂറുന്നീസ ബാവ , ജുമൈല അബു മേൽമുറി , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പി കെ വീരാൻ ബാവ വെബിനാർ പരിപാടി നിയന്ത്രിച്ചു.

കുട്ടികളുടെ സൗദി ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ കലാപരിപാടിയിൽ വിവിധ ഇനങ്ങൾ അരങ്ങേറി. ജിദ്ദയിലെ ഗായകരായ മിർസ ഷരീഫ്‌ , ആശാ ഷിജു , മുംതാസ്‌ റഹ്മാൻ , നിയാസ്‌ കോയ്മ എന്നിവരു‌ടെ ഗാനാലാപനം ശ്രോദ്ദാക്കൾക്ക്‌ കുളിർമയേകി. വിഖ്യാത ഗായകൻ എസ്‌ പി ബാല സുബ്രമണ്യത്തിന്റെ വിയോഗത്തിൽ മലപ്പുറം സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഓർമ്മക്കായി ഗായകൻ നൂഹ്‌ ബീമാ പള്ളി ഗാനം ആലപിക്കുകയും ചെയ്തു.

കുരുന്നു പ്രതിഭകളുടെ ലൈവായി ഇംഗ്ലീഷ്‌ സ്പീച്ച്‌ , നൃത്ത നൃതൃങ്ങൾ , മോണോ ആക്ട്‌ എന്നിവയുമുണ്ടായിരുന്നു. കമാൽ കളപ്പാടൻ , ലത്തീഫ്‌ നരിപറ്റ , സലീം സൂപ്പർ എന്നിവർ നേതൃത്വം നൽകി റഫീഖ്‌ കലയത്ത്‌ സ്വാഗതവും , ഹഫ്സ മുസാഫർ നന്ദിയും പറഞ്ഞു

Advertisment