Advertisment

മലർവാടി - ഓറ ആർടി ക്രാഫ്റ്റ് വർക്ക് ഷോപ് സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ് : മലർവാടി ബാലസംഘം റിയാദ് 'ഓറ ആർടിക്രാഫ്റ്റു'മായി ചേർന്ന് കുട്ടികൾക്കായി ക്രാഫ്റ്റ് വർക്ക്ഷോപ് സംഘടിപ്പിച്ചു. ആർട്ട് & ക്രാഫ്റ്റ് അഭിരുചിയുള്ള 1 മുതൽ 7 വരെ ക്ലാസ്സുകളിലെ നൂറിലധികം കുട്ടികൾ പങ്കെടുത്ത വർക്ക്ഷോപ്പിൽ, കുട്ടികൾ പ്രായോഗികമായി മനോഹരമായ ക്രാഫ്റ്റ് മോഡലുകൾ നിർമിച്ചത് ഹൃദ്യമായ കാഴ്ചയായിരുന്നു.

Advertisment

publive-image

ഓറ ആർടിക്രാഫ്റ്റ് അംഗങ്ങളായ നസ്രീൻ സഫീർ, നിത ഹിദേശ്, തസ്‌നീം അഫ്താബ്, സനിത മുസ്തഫ, ഷീബ ഫൈസൽ,കദീജ ശുഹാന എന്നിവർ ക്രാഫ്റ്റ് വർക്ക് ഷോപ്പ് ട്രൈനർമാരായിരുന്നു. രാവിലെ 10 മണിക്ക് ഫാത്തിമ സുഹ്‌റ യുടെ പ്രാർത്ഥനാഗീതത്തോടെ തുടങ്ങിയ വർക്ക്ഷോപ്പിൽ മലർവാടി സൗത്ത് സോൺ കോർഡിനേറ്റർ റഹ്മത് മുഹമ്മദ് സ്വാഗതം പറഞ്ഞു.

ആശംസകൾ അർപ്പിച്ചുകൊണ്ട് തനിമ സൗത്ത് സോൺ വനിതാ പ്രസിഡന്റ് നസീറാ റഫിക് സംസാരിച്ചു. നസ്രിൻ സഫീർ ഓറ ആർടിക്രാഫ്റ്റ് സേവനങ്ങൾ സദസ്സിനു പരിചയപ്പെടുത്തി. മലർവാടി കോർഡിനേറ്റർമാരായ ജെസീന സലാം,നസീറ ഉബിന്‍, റംസിയ അസ്‌ലം, നൈസി സജാദ്, സൽ‍മ സമീഉല്ല, ഷാഹിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഫർഹീൻ അഫ്സൽ അവതാരകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന വർക്ക് ഷോപ് മലർവാടി നോർത്ത് സോൺ കോർഡിനേറ്റർ നിഹ്മത് ഇലാഹിയുടെ നന്ദിപ്രകടനത്തോടെ അവസാനിച്ചു

Advertisment