Advertisment

വില്ലന്‍ വേഷങ്ങള്‍ അഭിനയിച്ചത് മനംനൊന്ത്. സിനിമയിറങ്ങുമ്പോള്‍ അമ്മയുടെ ശാസനയും. ഒടുവില്‍ അമ്മ മരിച്ചപ്പോള്‍ വില്ലന്‍ വേഷത്തിനോട് സലാം പറഞ്ഞു

author-image
ഫിലിം ഡസ്ക്
New Update

ഞ്ഞൂറോളം സിനിമകളില്‍ വേഷമിട്ട ക്യാപ്റ്റന്‍ രാജു അഭിനയിച്ച റോളുകള്‍ മിക്കവയും വില്ലന്‍  / പരുക്കന്‍ കഥാപാത്രങ്ങളായിരുന്നു.  മികച്ചൊരു സ്വഭാവ നടനായി മാറണമെന്നായിരുന്നു ആഗ്രഹമെങ്കിലും അത് എത്രത്തോളം വിജയിച്ചിരുന്നുവെന്ന് പറയാനാകില്ല.

Advertisment

publive-image

വ്യക്തി ജീവിതത്തില്‍ അങ്ങേയറ്റം മാന്യതയും സ്വഭാവ മഹിമയും കാത്ത് സൂക്ഷിച്ചിരുന്നെങ്കിലും താന്‍ ചെയ്ത നെഗറ്റീവ് റോളുകള്‍ കാരണം സമൂഹത്തില്‍ നിന്നും പല ഘട്ടങ്ങളിലും തനിക്ക് അകല്‍ച്ച നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

publive-image

ക്രൂരനായ കൊലപാതകി മുതല്‍ പരുക്കനായ വില്ലന്‍ വേഷങ്ങള്‍ വരെയുള്ള കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കുംപോഴും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പോലും തന്നില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നു ക്യാപ്റ്റന്‍ രാജു തുറന്നു പറഞ്ഞിട്ടുണ്ട്.

publive-image

ഒടുവില്‍ അമ്മ മരിച്ചതോടെയാണ് ഇനി നെഗറ്റീവ് വേഷങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് അദ്ദേഹം മാറിയത്. കാരണം, രാജുവിന്‍റെ വില്ലന്‍ വേഷങ്ങള്‍ ഏറ്റവും എതിര്‍ത്തിരുന്നത് അമ്മ തന്നെയായിരുന്നു. അത്തരം സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ അമ്മ വഴക്ക് പറയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ അമ്മയുടെ വിയോഗത്തോടെ അത്തരം വേഷങ്ങളോട് ക്യാപ്റ്റന്‍ വിടപറഞ്ഞു.

publive-image

പില്‍ക്കാലത്ത് അഭിനയിച്ച പത്തോളം ടി വി സീരിയലുകളാണ് അന്നോളം അഭിനയിച്ച അഞ്ഞൂറോളം സിനിമകളെക്കാള്‍ കൂടുതലായി ക്യാപ്റ്റന്‍ രാജു എന്ന നടനെ കുടുംബ സദസുകളില്‍ സ്വീകാര്യത നേടിക്കൊടുത്തത്. അതിലദ്ദേഹം സംതൃപ്തനായിരുന്നു. 37 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലോക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്‍പ്പെടെ.

publive-image

81 ല്‍ ജോഷിയുടെ രക്തം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഏറ്റവും ഒടുവിലിറങ്ങിയത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍പീസും. 97 ല്‍ ഇതാ ഒരു സ്നേഹഗാഥ സംവിധാനം ചെയ്യുകയും ചെയ്തു.

മലയാള സിനിമയില്‍ രാജുച്ചായന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ആ വിളി പോലെ തന്നെ എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരു സുഹൃത്ത് തന്നെയായിരുന്നു.

Advertisment