Advertisment

മലയാള സിനിമയിലെ താരപ്രമുഖന്മാര്‍ അല്‍പ്പന്മാര്‍ - തുറന്നടിച്ച്‌ മന്ത്രി ജി സുധാകരന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: മലയാള സിനിമയിലെ താരപ്രമുഖന്മാര്‍ അല്‍പ്പന്മാരാണെന്ന് മന്ത്രി ജി സുധാകരന്‍. അവര്‍ മഹാനായ ചാര്‍ളി ചാപ്ലീന്റെ ജീവിതം പഠിക്കണം. അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദിക്കുകയോ സ്ത്രീകളെ തട്ടിക്കൊണ്ട് പോകുകയോ ചെയ്തിട്ടില്ല - മന്ത്രി പറഞ്ഞു.

publive-image

കോടികള്‍ വാങ്ങി സകല പരസ്യങ്ങള്‍ക്കും നിന്നു കൊടുക്കുന്നവരാണ് മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും. പുതിയ തലമുറയെ വഴിതെറ്റിക്കുന്നത് സിനിമയിലെ തെറ്റായ പ്രവണതകളാണെന്നും മന്ത്രി പറഞ്ഞു.

publive-image

കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി ആരംഭിച്ച ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

malayala cinema
Advertisment