Advertisment

‘അൽഫോൻസേ എല്ലാ ആശംസകളും!! നിന്റെ പടം ഞാൻ കാണും...എന്റെ പടം നീയും കാണണേ...’

author-image
ഫിലിം ഡസ്ക്
New Update

അൽഫോൻസ് പുത്രന്‍ ആദ്യമായി നിർമിക്കുന്ന തൊബാമയും വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന അരവിന്ദന്റെ അതിഥികളും തിയറ്ററുകളിലെത്തുന്നത് ഒരേ ദിവസമാണ്.

Advertisment

publive-image

തൊബാമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ച് അല്‍ഫോൻസ് ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെ രസകരമായ മറുപടിയുമായി വിനീത് ശ്രീനിവാസനും എത്തി.

‘അൽഫോൻസേ എല്ലാ ആശംസകളും!! നിന്റെ പടം ഞാൻ കാണും...എന്റെ പടം നീയും കാണണേ...’–ഇങ്ങനെയായിരുന്നു വിനീതിന്റെ കമന്റ്.

നവാഗതനായ മോഹ്സിൻ കാസിം സംവിധാനം ചെയുന്ന ചിത്രത്തിൽ ഷിജു വിത്സൺ , കൃഷ്ണ ശങ്കർ , ഷറഫുദ്ധീൻ എന്നിവരാണ് അഭിനയിക്കുന്നത്.

Advertisment