ആക്ഷനുമായി ഫഹദ്. അമല്‍ നീരദ് ചിത്രം വരത്തന്റെ ടീസര്‍

ഫിലിം ഡസ്ക്
Saturday, July 14, 2018

അമല്‍ നീരദ് – ഫഹദ് ഫാസില്‍ ടീമിന്റെ പുതിയ ചിത്രം ‘വരത്തന്‍’ന്റെ ടീസര്‍ പുറത്തിറങ്ങി. 36 സെക്കന്‍റ് മാത്രം ദൈര്‍ഘ്യം മാത്രമുള്ള ടീസര്‍ വീഡിയോയില്‍ ഫഹദിന്‍റെ ആക്ഷന്‍ സീക്വന്‍സില്‍ നിന്നുള്ള കട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ സ്വഭാവം എന്തായിരിക്കുമെന്നതിന്‍റെ മുഖവുര പോലെയൊന്ന് അമല്‍ ടീസര്‍ ഷെയര്‍ ചെയ്ത് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ‘സുരക്ഷിതത്വത്തെക്കുറിച്ച് മറക്കുക. എവിടെ ജീവിക്കാനാണോ നിങ്ങള്‍ക്ക് ഭയമുള്ളത്, അവിടെ ജീവിക്കുക. നിങ്ങള്‍ക്കുള്ള യശസ്സിനെ തകര്‍ക്കുക. കുപ്രസിദ്ധനാവുക..’ എന്നിങ്ങനെയാണ് അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ച് വരികള്‍.

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും നസ്രിയ നസിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. വാഗമണ്‍, ദുബൈ എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു. ഛായാഗ്രഹണം ലിറ്റില്‍ സ്വയാമ്പ് പോള്‍.

×