Advertisment

അമ്മയുടെ നേതൃത്വത്തില്‍ ദിലീപിന്റെ ശിങ്കിടികള്‍ മാത്രമെന്ന് വനിതാ കൂട്ടായ്മയുടെ ഒളിയമ്പ് ! ഇവന്‍റ് സംഘാടകന്‍ താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായതും അംഗീകരിക്കില്ലെന്ന് നിലപാട് !

New Update

publive-image

Advertisment

കൊച്ചി:  അമ്മയുടെ പുതിയ ഭാരവാഹികള്‍ ദിലീപിന്റെ നോമിനികളാണെന്ന വിമര്‍ശനവുമായി വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്ത്. തങ്ങളെ പല കാരണങ്ങള്‍ പറഞ്ഞ് നോമിനേഷന്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും വിലക്കിയ മുതിര്‍ന്ന താരങ്ങള്‍ പിന്നീട് അവരുടെ നോമിനികളെയാണ് ഭാരവാഹികളാക്കിയതെന്നാണ് വനിതാ കൂട്ടായ്മ ഉയര്‍ത്തുന്ന ആരോപണം.

publive-image

മുഖ്യമായും ജനറല്‍സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ കെ ബി ഗണേഷ് കുമാര്‍, മുകേഷ്, മറ്റൊരു ഭാരവാഹി സിദ്ദിഖ് എന്നിവരെയാണ് ദിലീപിന്റെ നോമിനികളെന്ന് വനിതാ കൂട്ടായ്മ ലക്‌ഷ്യം വയ്ക്കുന്നു. അതില്‍ അവര്‍ പ്രധാനമായും ലക്‌ഷ്യം വയ്ക്കുന്നത് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ തന്നെയാണ്.

publive-image

കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി മലയാള സിനിമയില്‍ കൈവിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ പോലും അഭിനയിച്ചിട്ടുള്ള നടനല്ല ഇടവേള ബാബുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ ഇവന്‍റ് സംഘാടകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ഒരാളെ താരസംഘടനയുടെ മുഖ്യ ഭാരവാഹിയാക്കിയത് അംഗീകരിക്കില്ലെന്നാണ് വനിതാ സംഘടനയുടെ നിലപാട്.

publive-image

ഈ സാഹചര്യത്തില്‍ വനിതാ കൂട്ടായ്മയ്ക്ക് കൂടി പ്രാതിനിധ്യമുള്ള ഒരു ഭരണസമിതിയെന്ന പൊളിച്ചെഴുത്തിനുള്ള സാധ്യത തള്ളിക്കളയാകാനില്ല. അത്തരം ഒത്തു തീര്‍പ്പ്‌ നീക്കങ്ങളും സജീവമാണ്. നിലവില്‍ ദിലീപിന്റെ ശിങ്കിടികള്‍ മാത്രമായ സംഘടനയെ വരുതിയിലാക്കുകയാണ് വനിതാ കൂട്ടായ്മയുടെ ലക്‌ഷ്യം.

publive-image

amma
Advertisment