Advertisment

ഇടവേള ബാബുവിനെ മാറ്റി വനിതാ കൂട്ടായ്മയുടെ പ്രതിനിധിയെ ജനറല്‍ സെക്രട്ടറിയാക്കി അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമം ! 3 പേരുകള്‍ പരിഗണനയില്‍ ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി:  ഇടവേള ബാബുവിനെ മാറ്റി വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതിനിധിയെ ജനറല്‍ സെക്രട്ടറിയാക്കി സിനിമയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി. വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതിനിധിയായ നടി വേണോ, അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന യുവനടനെയാണോ പുതിയ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടതെന്ന കാര്യം ആലോചനയിലാണെന്നറിയുന്നു.

publive-image

അങ്ങനെയെങ്കില്‍ കുഞ്ചാക്കോ ബോബന്‍ പുതിയ ജനറല്‍  സെക്രട്ടറിയാകാന്‍ സാധ്യതയുണ്ട്. വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രതിനിധി തന്നെ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ പാര്‍വതിയോ രമ്യാ നമ്പീശനോ ഭാരവാഹിത്വം ഏറ്റെടുക്കും.

publive-image

അതേസമയം, ഇടവേള ബാബുവിനെ വേണമെങ്കില്‍ മാറ്റാം. പകരം മുതിര്‍ന്ന താരങ്ങളുടെ പ്രതിനിധി തന്നെ ജനറല്‍ സെക്രട്ടറിയാകണമെന്ന നിര്‍ദ്ദേശമാണ് നിലവിലെ ഭാരവാഹികളില്‍ പലര്‍ക്കുമുള്ളത്.

publive-image

നടന്‍ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കാനാണ് ഇവരുടെ നീക്കം. പകരം ഒരു വൈസ് പ്രസിഡന്റ്, എക്സിക്യുട്ടീവ്‌ കമ്മിറ്റിയില്‍ അംഗത്വം എന്നിവ വനിതാ കൂട്ടായ്മയ്ക്ക് നല്‍കാമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് പോലും വനിതാ കൂട്ടായ്മ തയാറല്ല.

publive-image

എന്തായാലും ആദ്യ യോഗത്തില്‍ തന്നെ താരങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഇടവേള ബാബുവിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന കാര്യത്തില്‍ താരങ്ങള്‍ക്കിടയില്‍ ധാരണയായതായാണ് സൂചന.

amma
Advertisment