Advertisment

ആവേശം നിറയ്ക്കുന്ന ഡാന്‍സുമായി മോഹന്‍ലാല്‍, ആഘോഷമാക്കി മമ്മൂട്ടിയും ജയറാമും. വീഡിയോ ..

author-image
admin
New Update

മലയാള സിനിമാ സംഘടന ‘അമ്മ’യും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന 'അമ്മ മഴവില്ല്' ഷോയില്‍ ഡാന്‍സുമായി സൂപ്പര്‍ താരങ്ങള്‍. മോഹൻലാൽ‌ നൃത്തം പരിശീലിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹണി റോസ്, ഷംന, നമിത പ്രമോദ് തുടങ്ങിയ നടിമാർക്കൊപ്പമാണ് മോഹൻലാലിന്റെ പ്രകടനം.

Advertisment

മമ്മൂട്ടിയും ജയറാമുമൊക്കെ വീഡിയോയില്‍ തമാശകളുമായി എത്തുന്നുണ്ട്. ‌മലയാളത്തിലെ നൂറിലേറെ താരങ്ങൾ അണിനിരക്കു‌ന്ന, അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും.

ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്.

Advertisment