Advertisment

‘അടിവസ്ത്രമെവിടെ’ ? അശ്ലീല കമന്റിട്ടവന് മറുപടിയുമായി അമൃത സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഗായികയും മോഡലും സംഗീതസംവിധായകയുമായ അമൃത സുരേഷിന് നേരെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റുമായി വന്ന ഒരാൾക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

publive-image

അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും ഉപയോഗിച്ച കോസ്റ്റ്യൂമിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അമൃതയോട് ‘അടിവസ്ത്രമെവിടെ’ എന്ന് ഒരാള്‍ സ്വകാര്യ സന്ദേശത്തിലൂടെ ചോദിച്ചു.

അമൃത ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വച്ചു. ‘എനിക്ക് ഇന്നു ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ ? നാണക്കേട്’ എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്.

publive-image

ഇതിനു താഴെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ഇവനെപ്പോലുള്ള ഞരമ്പുരോഗികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഇവരൊക്കെയാണ് നാളത്തെ പീഡനവീരന്മാരായി മാറുന്നതെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പറഞ്ഞാണ് പ്രതികരണങ്ങളേറെയും.

publive-image

 

കഴിഞ്ഞ ദിവസം ബാലതാരം നന്ദന വര്‍മ്മയ്ക്ക് നേരെയും സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ അശ്ലീല കമന്റുമായി എത്തിയിരുന്നു. അതിന് ചുട്ടമറുപടിയും നന്ദന നല്‍കിയിരുന്നു.

publive-image

amrutha suresh
Advertisment