Advertisment

അനുമോളുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍ 

author-image
ഫിലിം ഡസ്ക്
New Update

തല മൊട്ടയടിച്ചുള്ള നടി അനുമോളുടെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇതുവരെ പൂർത്തിയാകാത്ത സിനിമയിലെ ചിത്രങ്ങള്‍ അനുമോൾ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

Advertisment

publive-image

മരം പെയ്യുമ്പോൾ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ‘ചില വേഷങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങൾ നമ്മിൽ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്.

publive-image

ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂർത്തിയാക്കാൻ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനിൽ ആയിരുന്നു മരം പെയുമ്പോൾ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.’–അനുമോൾ കുറിച്ചു.

 

 

Advertisment