Advertisment

ബാലചന്ദ്രമേനോന്‍റെ 'എന്നാലും ശരത്..?'ലെ "ശശിയാണേ ..." ഗാനം നിവിൻ പോളി പുറത്തിറക്കി

author-image
ഫിലിം ഡസ്ക്
New Update

ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച 'എന്നാലും ശരത്..?'ലെ ആദ്യ ഗാനം നിവിൻ പോളി തന്റെ ഫേസ്ബുക് പേജിലൂടെ ലോഞ്ച് ചെയ്തു. ഔസേപ്പച്ചൻ സംഗീതം നൽകിയ "ശശിയാണേ" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് റിമി ടോമിയും നിരഞ്ച് സുരേഷുമാണ്. ഹരിനാരായണൻ ബി കെയുടെതാണ് വരികൾ.

Advertisment

publive-image

ബാലചന്ദ്രമേനോൻ കഥയെഴുതി സംവിധാനം നിർവഹിച്ച 'എന്നാലും ശരത്..?' മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട പത്തു സംവിധായകരെ ഒരുമിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ബാലചന്ദ്രമേനോ ൻ, ജോഷി മാത്യു, മേജർ രവി, ജോയ് മാത്യു, വിജി തമ്പി, ലാൽ ജോസ്, എ കെ സാജൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്റണി ജോസഫ്, സിദ്ധാർത്ഥ ശിവ, എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പുതുമുഖം ചാർളി ജോ, നിധി അരുൺ, നിത്യ നരേഷ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനീഷ് ലാൽ ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. കൃഷ്ണ കല ക്രീയേഷന്സിന്റെ ബാനറിൽ ആർ ഹരികുമാറാണ് ഈ സസ്പെൻസ് ത്രില്ലർ നിർമിച്ചിരിക്കുന്നത്. സേഫ് സിനിമാസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment