Advertisment

സംയുക്തയോടൊപ്പം ഇനി ഒരുമിച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും - ബിജു മേനോന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ഇരുവരും ഒരു പിടി നല്ല സിനിമകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വിവാഹത്തിനു ശേഷം സംയുക്ത പൂര്‍ണ്ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ചില പരസ്യ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.

publive-image

സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംയുക്ത സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ബിജു മേനോന്‍ പറയുന്നു;

publive-image

'എന്റെ കൂടെ സിനിമയില്‍ അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിച്ചാല്‍ അത് വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയാല്‍ ചിരിവരും. ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ശേഷം ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍.

publive-image

അതില്‍ ഒരുപാട് സീരിയസ് ഡയോലോഗുകളുണ്ട്. പക്ഷേ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയാല്‍ അപ്പോള്‍ ചിരിവരും. ഞങ്ങള്‍ക്ക് ഇനി ഒരുമിച്ച് അഭിനയിക്കാന്‍ അതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും.'- ബിജു മേനോന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

publive-image

Advertisment