Advertisment

'മിസ്റ്റര്‍ പവനായി 99.99' - 2012ൽ ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്യാതെ സ്വപ്നം ബാക്കിയായി

author-image
ഫിലിം ഡസ്ക്
New Update

നാടോടിക്കാറ്റിലെ ക്യാപ്റ്റൻ രാജുവിന്റെ പവനായി എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. എന്നാൽ ക്യാപ്റ്റൻ രാജുവിന്റെ സ്വപ്നമായിരുന്ന മിസ്റ്റര്‍ പവനായി 99.99 എന്ന ചിത്രം ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.

Advertisment

publive-image

മലയാളസിനിമയിൽ കരുത്തുറ്റ വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ക്യാപ്റ്റൻ രാജു നാടോടിക്കാറ്റിലൂടെ വമ്പൻ മേക്കോവർ നടത്തുന്നത്. പവനായി എന്ന പ്രൊഫഷണല്‍ കില്ലറായി എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. ആ കഥാപാത്രത്തിലൂടെ ക്യാപ്റ്റന്‍ രാജു ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി.

publive-image

1987 ല്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കിയ പ്രമേയത്തെ അല്പം മാറ്റി പവനായിയെ പുതിയ വഴിത്താരയിലെത്തിച്ചത് ക്യാപ്റ്റൻ രാജു തന്നെയാണ്. അദ്ദേഹമായിരുന്നു സംവിധാനവും. 97 ല്‍ പുറത്തിറങ്ങിയ ഇതാ ഒരു സ്‌നേഹഗാഥയ്ക്കുശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു.

publive-image

2012ൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പിന്നീടൊരിക്കലും റിലീസ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. ‘നാടോടിക്കാറ്റിലെ പവനായി മരിക്കുന്നുണ്ട്. ടവറില്‍ നിന്ന് വീണ്. 2012 ല്‍ മിസ്റ്റര്‍ പവനായി 99.99 എന്ന സിനിമ ഞാന്‍ എടുത്തു. അത് ഇതുവരെ റിലീസ് ആയിട്ടില്ല..

publive-image

നിര്‍മാതാവിന് മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ട്. എന്റെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി റിലീസ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ.’–ക്യാപ്റ്റൻ രാജു ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.

publive-image

എന്‍.എന്‍. പിള്ളയുടെ പൗത്രനും വിജയരാഘവന്റെ മകനുമായ ദേവദേവനായിരുന്നു ഹീറോ. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി നായികയായി എത്തി. തിരക്കഥ രൂപക് ആന്‍ഡ് നിഷാക് ആണ് നിര്‍വ്വഹിച്ചത്. ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Advertisment