Advertisment

സമ്മാനമായി ഫലകങ്ങള്‍ക്ക് പകരം അരി മതിയെന്ന് പറഞ്ഞു. അത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും - ധര്‍മ്മജന്‍

author-image
ഫിലിം ഡസ്ക്
New Update

ഇനി സ്വീകരണങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമൊക്കെ പോകുമ്പോള്‍ സമ്മാനമായി ഫലകങ്ങള്‍ സ്വീകരിക്കില്ലെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ധര്മ്മജന്റെ ഈ തീരുമാനത്തിന് ഒരു കാരണവുമുണ്ട്.

Advertisment

ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40,000 ത്തോളം രൂപയുടെ ചെലവുണ്ടായി. ചെറിയ വീടായതിനാല്‍ ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയെങ്കിലും വെയ്ക്കേണ്ട അവസ്ഥയായിരുന്നു. അതിനാല്‍ ഇനി ഫലകങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചു.

publive-image

ഇപ്പോള്‍ ആരെങ്കിലും സ്വീകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യം അറിയിക്കുകയാണെങ്കില്‍ അരി, പച്ചക്കറി, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കാന്‍ പറയും. ഇവയെല്ലാം അനാഥാലയങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്.

പരിചയക്കാരിലൂടെ അനാഥാലയങ്ങളും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണ് ചെയ്യാറ്. വിശപ്പാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരിഹരിക്കപ്പെടേണ്ട ആവശ്യം. അനാഥാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകല്‍വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇത് ഉപകാരപ്രദമാകാറുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

ചിലപ്പോള്‍, പുസ്തകങ്ങള്‍ വാങ്ങി നല്‍കാന്‍ പറയുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ആവശ്യമുള്ള പുസ്തകങ്ങളുടെ പേര് സംഘാടകര്‍ക്ക് നേരത്തെ തന്നെ എഴുതി നല്‍കുകയാണ് പുസ്തകങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ചെയ്യാറുള്ളത് - ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജന്‍ പറയുന്നു.

Advertisment