Advertisment

'ജിമ്മില്‍ പോകാറില്ല. ആവശ്യത്തിനു പണി അല്ലാണ്ട് കിട്ടുന്നുണ്ട്' - ദിലീപിന്റെ പ്രസംഗം

author-image
ഫിലിം ഡസ്ക്
New Update

ഖത്തറിൽ ജിം ഉദ്ഘാടനം ചെയ്യാൻ പോയ ദിലീപിന്റെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ. ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് പോയത്. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിനു പണി കൊടുക്കുക എന്നൊക്കെ പറയാമെങ്കിലും, ആവശ്യത്തിനു പണി അല്ലാണ്ട് കിട്ടുന്നുണ്ടെന്ന് ദിലീപ് തന്റെ പ്രസംഗത്തില്‍ പറയുന്നു.

Advertisment

publive-image

‘ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്കു ബന്ധമില്ല. പക്ഷേ, മൂന്നു നാലു ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിനു പണി കൊടുക്കുക എന്നൊക്കെ പറയാമെങ്കിലും, ആവശ്യത്തിനു പണി അല്ലാണ്ട് കിട്ടുന്നുണ്ട്.

പക്ഷേ, ഓരോ ആളുകളുടെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഓരോരോ അസുഖങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നമ്മളും സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യം ശരീരത്തിനു വളരെ ആവശ്യമാണ്. വ്യായാമത്തിനു വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുമ്പോള്‍ അതിന്റെ ഭാഗമാകുക. നമ്മള്‍ വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം- ദിലീപ് പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് വെളിപ്പെടുത്തി. എവിടെയാണെന്ന ചോദ്യത്തിന്, ‘അതു സസ്പെന്‍സ് ആയിരിക്കട്ടെ, വരുമ്പോള്‍ അറിഞ്ഞാല്‍ മതി’ എന്നായിരുന്നു മറുപടി. ആരാധകരുടെ അഭ്യർഥനയെ തുടര്‍ന്ന് സൗണ്ട് തോമ, ചക്കരമുത്ത് എന്നീ സിനിമകളിലെ തന്റെ കഥാപാത്രത്തങ്ങളെ അനുകരിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

ദിലീപേട്ടന്‍ സിക്സ് പാക്ക് ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയും കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ‘ഞാന്‍ പണ്ട് സിക്സ്പാക്കായിരുന്നു. പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ച്ു മാംസമൊക്കെ വന്നു’ എന്നായിരുന്നു ദിലീപിന്റെ മറുപടി.

Advertisment