Advertisment

നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗ ദീപമായി പ്രകാശിക്കും - തന്ത്രപരമായ പ്രതികരണവുമായി നടന്‍ ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി:  ഐ എസ് ആര്‍ ഒ ചാരക്കേസ് വ്യാജമെന്ന് കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രപരമായ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്.  നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗ ദീപമായി പ്രകാശിക്കും എന്നാണ് ദിലീപിന്റെ പ്രതികരണം.

Advertisment

publive-image

നമ്പി നാരായണന് അഭിവാദനം അര്‍പ്പിച്ചാണ് ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതോടെ ഇത് ആഘോഷിക്കാന്‍ ദിലീപ് ക്യാമ്പ് മത്സരിച്ച് രംഗത്തുണ്ട്.

'നമ്പി നാരായണന് നീതി കിട്ടി, പ്രതീക്ഷയോടെ ദിലീപും' എന്നായിരുന്നു ദിലീപ് ഫാന്‍സ്‌ ഗ്രൂപ്പുകാര്‍ അഴിച്ചുവിട്ട പ്രചാരണങ്ങള്‍. അതിനു പിന്നാലെയാണ് ഇന്ന് രാവിലെ ദിലീപ് നേരിട്ട് സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

 

Advertisment