Advertisment

നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷ൦ ശ്രീ പത്മനാഭസ്വാമിക്ക് മുന്നിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി

author-image
admin
New Update

നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷ൦ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷമുള്ള ചിത്രവും നടി പങ്കുവച്ചു.

Advertisment

പത്മനാഭന്റെ സന്നിദ്ധിയില്‍ എത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് ദിവ്യ പറയുന്നു.

publive-imageനീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷ൦ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി

ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോള്‍ ആദ്യം കേട്ടത് ക്ഷീരസാഗര ശയനാ എന്ന കീര്‍ത്തനമായിരുന്നെന്നും, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് താന്‍ പുറത്തു കാത്തുന്നിന്നുവെന്നും ദിവ്യ കുറിച്ചു.

‘പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മുന്നാമത്തേയും വാതിലുകള്‍ തുറന്നു, പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ച് ഞാന്‍ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ.’– ദിവ്യ കുറിച്ചു.

Advertisment