Advertisment

'നിന്‍റെ കൈപിടിച്ച് നിന്നോടൊപ്പം നടക്കുമ്പോള്‍ അഭിമാനം തോന്നുന്നു' - ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി 

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം നൃത്തവേദികളില്‍ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു.

Advertisment

അടുത്തിടെയാണ് ദിവ്യ വീണ്ടും വിവാഹിതയായത്. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം അരുണ്‍കുമാറിന്‍റെ ജീവിതസഖിയായത്.

publive-image

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ദിവ്യ. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്.

അരുണ്‍കുമാറിന്‍റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിക്കൊണ്ടിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ ഉണ്ണി അരുണ്‍ കുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. അതേ പോസ്റ്റ് ഫേസ്ബുക്കിലും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. വിവാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്.

'നിങ്ങളുടെ എല്ലാ സ്വപ്‌നവും യാഥാര്‍ത്ഥ്യമാവാനായി പ്രാര്‍ത്ഥിക്കുന്നു. നിന്‍റെ കൈപിടിച്ച് നിന്നോടൊപ്പം നടക്കുമ്പോള്‍ അഭിമാനം തോന്നുന്നു' - ദിവ്യ കുറിച്ചു.

മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.

Advertisment