Advertisment

ആരാധിക മെഗാസ്റ്റാറിനെ കണ്ട നിമിഷം. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് നടി ദുര്‍ഗ കൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update

നടന്‍ മമ്മൂട്ടിയെ നേരില്‍ക്കണ്ട് അനുഗ്രഹം വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച്  നടി ദുര്‍ഗ കൃഷ്ണ.

Advertisment

'ആരാധികയായ പെണ്‍കുട്ടി മെഗാസ്റ്റാറിനെ കണ്ട നിമിഷം. മമ്മൂട്ടി സാറിന്റെ പക്കല്‍ നിന്ന് അനുഗ്രഹം വാങ്ങിയപ്പോള്‍ ഞാന്‍ ആദരിക്കപ്പെട്ട പോലെ തോന്നി'- ദുര്‍ഗ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

publive-image

ആരാധിക അനുഗ്രഹം തേടി വന്നപ്പോള്‍ മമ്മൂട്ടിയും എഴുന്നേറ്റ് നിന്നു. ദുര്‍ഗയ്ക്ക് എല്ലാ അനുഗ്രഹാശിസ്സുകളും  നേരുകയും ചെയ്തു.

മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന പുതിയ രണ്ട് ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു മമ്മൂട്ടി. വിജയ് ചിത്രം ആടിന്റെ മൂന്നാംഭാഗത്തിനൊപ്പം മമ്മൂട്ടി നായകനായെത്തുന്ന ഒരു ചിത്രവും മിഥുന്‍ ഒരുക്കുന്നുണ്ട്. പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗ കൃഷ്ണ സിനിമാ രംഗത്തേക്ക് എത്തുന്നത്.

Advertisment