Advertisment

'വില്ലന്‍ വേഷം ചെയ്യാൻ ഫഹദ് സ്വയം മുന്നോട്ട് വരുകയായിരുന്നു. അദ്ദേഹത്തിന്റെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ കാണാൻ എക്സയ്റ്റഡ് ആണ്'

author-image
ഫിലിം ഡസ്ക്
New Update

ദിലീഷ് പോത്തന്‍-ശ്യാം പുഷ്കര്‍ -നസ്രിയ എന്നിവര്‍ ഒന്നിച്ചു നിര്‍മിക്കുന്ന ചിത്രം ആണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്റെ അസിസ്റ്റന്റ്‌ ആയിരുന്ന മധു സി നാരായണന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.

Advertisment

publive-image

ഷൈന്‍ നിഗം ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. വില്ലനായി എത്തുന്നത് ഫഹദ് ഫാസിലും. കുമ്പളങ്ങി നൈറ്റ്‌സ് ഒരു മോഡേൺ ഫാമിലി ഡ്രാമയാണെന്നും താൻ ആദ്യമായാണ് ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യുന്നതെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു.

publive-image

'ചിത്രത്തിലെ വേഷം ഫഹദ് കഥകേട്ടതിന് ശേഷം ചെയ്യാൻ അദ്ദേഹം സ്വയം മുന്നോട്ട് വരുകയായിരുന്നു. കഥാപാത്രങ്ങളിൽ ഏറെ പരീക്ഷണങ്ങൾ നടത്തുന്ന അദ്ദേഹത്തിന്റെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ കാണാൻ ഞാനും എക്സയ്റ്റഡ് ആണ്.' - ശ്യാം പറയുന്നു.

കുമ്പളങ്ങി നെറ്റസിൽ ഫഹദിനെയും, ഷൈനിനയും കൂടാതെ സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Advertisment