Advertisment

ചുംബന രംഗം സിനിമയുടെ പബ്ലിസിറ്റിക്കായി അവര്‍ ഉപയോഗിച്ചത് വിഷമിപ്പിച്ചു - ഹണി റോസ്

author-image
ഫിലിം ഡസ്ക്
New Update

അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ വണ്‍ ബൈ ടുവിലെ ചുംബന രംഗം സിനിമയുടെ പബ്ലിസിറ്റിക്കായി അവര്‍ ഉപയോഗിച്ചത് തന്നെ വിഷമിപ്പിച്ചുവെന്ന് നടി ഹണി റോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

'വണ്‍ ബൈ ടുവില്‍ അഭിനയിക്കുന്നതിന് മുന്‍പ് സംവിധായകന്‍ ചുംബന രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പക്ഷേ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ അങ്ങനെ ഒരു രംഗം ഉണ്ടെന്ന് സൂചിപ്പിച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായിരുന്നു അത്.

മരിച്ചു പോയ കാമുകന്‍ തന്റെ മുന്‍പില്‍ വന്ന് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതികരണം മാത്രമായിരുന്നു അത്. അവര്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് ചെയ്യാം എന്ന് തോന്നി. അതില്‍ ഒരു തെറ്റും എനിക്ക് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല.

പക്ഷേ എന്നെ വിഷമിപ്പിച്ചത് മറ്റൊന്നുമല്ല, ആ സിനിമയുടെ പബ്ലിസിറ്റിക്കായി ഈ രംഗം അവര്‍ ഉപയോഗിച്ചു. മാര്‍ക്കറ്റിങ്ങിന്റെ തന്ത്രമായിരിക്കാം. പക്ഷേ, എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇനി അത്തരത്തില്‍ ഒരു രംഗം ചെയ്യേണ്ടി വന്നാല്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കും.' - ഹണി പറഞ്ഞു.

Advertisment