Advertisment

'അറം പറ്റിയ വാക്കുകൾ'. പാവം ചാലക്കുടിയെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! - കലാഭവന്‍ മണിയുടെ വീഡിയോ പങ്കുവച്ച് രാമകൃഷ്ണൻ

author-image
ഫിലിം ഡസ്ക്
New Update

പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന താരമാണ് കലാഭവന്‍ മണി. മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ കലാഭവന്‍ മണിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പമാണ് രാമകൃഷ്ണന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisment

രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

'അറം പറ്റിയ വാക്കുകൾ' .. പാവം ചാലക്കുടിയെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.

അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ !!!ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന്‍ ചാലക്കുടി ജീവനാ... "ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല".

https://www.facebook.com/rlv.ramakrishnan/videos/1589523501166775/

Advertisment