Advertisment

മരക്കാരില്‍ മോഹന്‍ലാലിനൊപ്പം പ്രണവും. അച്ഛന്റെ ചെറുപ്പകാലമവതരിപ്പിക്കാന്‍ വീണ്ടും

author-image
ഫിലിം ഡസ്ക്
New Update

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഒരു ഭാഗമാകാന്‍ പ്രണവ് മോഹന്‍ലാലും എത്തുന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ വാര്‍ത്ത പുറത്ത് വിട്ടതോടെ മോഹന്‍ലാല്‍ - പ്രണവ് ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്.

Advertisment

ചിത്രത്തില്‍ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക. ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുക. നേരത്തെ ഒന്നാമൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു.

publive-image

നൂറുകോടി രൂപ മുതൽമുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്. താരനിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മരക്കാറിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ കുഞ്ഞാലി നാലാമനായി മോഹന്‍ലാല്‍ എത്തുമ്പാള്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്.

മൂന്നാമനെയും രണ്ടാമനെയും അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭുവും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഹിന്ദി, തെലുഗ്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും അണിനിരക്കുന്നുണ്ട്.

Advertisment