Advertisment

എന്‍റെ 18-ാം വയസില്‍ അമ്മ വീണ്ടും ഗര്‍ഭിണി ആണെന്നറിഞ്ഞു - ജീവിതത്തിലുണ്ടായ സന്തോഷത്തെക്കുറിച്ച് മഡോണ 

author-image
ഫിലിം ഡസ്ക്
New Update

തന്റെ 18-ാം വയസില്‍ അമ്മ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ അനുഭവിച്ച സന്തോഷം നടി മഡോണ ആരാധകരുമായി പങ്കുവയ്ക്കുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ.

Advertisment

publive-image

മഡോണയുടെ വാക്കുകള്‍;

പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. എനിക്ക് എന്താണ് പ്രതികരിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരിക്കും ഞാൻ സന്തോഷിക്കേണ്ട സമയമാണ്. പക്ഷെ ആ നിമിഷം നിർവികാരതയാണ് തോന്നിയത്.

എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട്. ഒരുപാട് ചിന്തിച്ച് തലപ്പുണ്ണാക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒറ്റക്കുട്ടിയായി വളർന്ന ഒരാൾക്ക് ഈ വാർത്ത അങ്കലാപ്പ് ഉണ്ടാക്കില്ലേ?

പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം. അമ്മ ഗര്‍ഭിണി ആകുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്‍ക്കുന്ന ഒരു ചിത്രമുണ്ട്. അതെനിക്കേറെ ഇഷ്ടമാണ്– മഡോണ പറയുന്നു.

 

Advertisment