പാതിരാത്രി ആശംസകളുമായെത്തിയ ആരാധകരോട് കേക്ക് വേണോയെന്ന്‍ മമ്മൂട്ടി. വേണമെന്ന് പറഞ്ഞ ആരാധകര്‍ക്ക് കേക്ക് വിതരണം ചെയ്ത് ദുല്‍ഖര്‍. വീഡിയോ വൈറലാകുന്നു

ഫിലിം ഡസ്ക്
Friday, September 7, 2018

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67-ാം പിറന്നാളാണ് ഇന്ന്. പാതിരാത്രി കൊച്ചിയിലെ വീട്ടിലേക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ എത്തി. വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടി ഫാന്‍സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ് 😍

വീട്ടിൽ പോയ ഫാൻസുകാരോട് മമ്മൂക്ക കേക്ക് വേണോ എന്ന് <3ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ് 😍#HappyBirthdayMammookka 😍 | @Mammootty Fans Club 🙂

Posted by Mammootty Fans Club on 2018 m. Rugsėjis 6 d., Ketvirtadienis

കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍  ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് അല്പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി.  ആരാധകര്‍ക്കായി ദുല്‍ഖര്‍  കേക്ക് വിതരണം ചെയ്തു.

×