Advertisment

'അന്ന് മമ്മുക്ക അവിടെ ഒരു കൊച്ചു കുട്ടിയെ പോലെ ഇരുന്നു കരഞ്ഞു, മുഖത്തു ചെറിയ മുറിവുണ്ട്. 'ഇനി എന്നെ സിനിമയിൽ എടുക്കുവോട' എന്നെന്നോട് ചോദിച്ചു'

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവച്ച് മുകേഷ്. ഒരു ചാനൽ പരിപാടിക്കിടെയാണ് മുകേഷ് മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ സംഭവം പങ്കുവച്ചത്.

മുകേഷിന്റെ വാക്കുകളിലൂടെ;

'ബലൂൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ, കൊല്ലത്തു പുത്തൂർ എന്ന സ്ഥലത്താണ് ഷൂട്ടിംഗ് നടക്കുന്നത്. എന്റെ ആദ്യത്തെ സിനിമയായിരുന്നു. സിനിമഷൂട്ടിംഗ് ഇടവേളയിൽ അവിടെ ഉള്ള ബുള്ളറ്റ് എടുത്ത് എന്നെ പുറകിൽ വച്ച് നാടൊക്കെ കറങ്ങാൻ പോകുമായിരുന്നു.

publive-image

ബൈക്ക് എടുക്കുന്നതിനു മുമ്പ് ഞാൻ ചോദിച്ചു മമ്മുക്ക ബൈക്കൊക്കെ നല്ലപോലെ ഓടിക്കാൻ അറിയ്യാവോ എന്ന് ചോദിച്ചു, അപ്പോൾ എന്നോട് പറഞ്ഞു മേള എന്ന സിനിമയിൽ എന്നെ കാസ്റ് ചെയ്തത് എനിക്ക് ബൈക്ക് നന്നയിച് ഓടിക്കാൻ അറിയ്യാവുന്നത് കൊണ്ട് മാത്രം ആണെന്ന്.അത്ര മാത്രം ബൈക്ക് ഓടിക്കാൻ പ്രാവണ്യം ഉള്ള ആളാണ് ഞാൻ.

publive-image

ഒരു ദിവസം എന്നെയും പുറകിലിരുത്തി ബൈക്ക് ഓടിച്ചു പോകുന്നു,ഒരു വളവ് തിരിഞ്ഞതും ബൈക്ക് മറിഞ്ഞു. ഞങ്ങൾ രണ്ടു പേരും രണ്ടിടത്തായി വീണു. ഞാൻ പ്രതീക്ഷിക്കുന്നത് ഒരു ചേട്ടനെ പോലെ മമ്മുക്ക വന്നു എന്നെ പിടിച്ചു എഴുന്നേല്പിക്കും, എന്നെ ആശ്വസിപ്പിക്കും എന്നൊക്കെയാണ്.

പക്ഷെ ഞാൻ നോക്കുമ്പോൾ അതാ മമ്മുക്ക അവിടെ ഒരു കൊച്ചു കുട്ടിയെ പോലെ ഇരുന്നു കരയുന്നു. മുഖത്തു ചെറിയ മുറിവുണ്ട്, അൽപം ചോര പൊടിയുന്നുണ്ട്. അദ്ദേഹം അപ്പോൾ പറഞ്ഞത് 'ഇനി എന്നെ സിനിമയിൽ എടുക്കുവോട, ഇനി എനിക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റുവോട' എന്നായിരുന്നു.

publive-image

പിന്നീട് ഒരുപാട് ഉയരത്തിൽ എത്തിയ മമ്മൂട്ടിയുടെ വളര്ച്ചയില്‍ എനിക്ക് അഭിമാനം ഉണ്ട്. അദ്ദേഹം വലിയ ഡയലോഗുകൾ പറയുമ്പോഴും, ഒരുപാട് പേരെ ഒരുമിച്ച് ഇടിച്ചു ഇടുമ്പോഴും എനിക്ക് ഓര്മ വരുന്നത് അന്ന് അവിടെ നിന്ന് കരഞ്ഞ ആ മമ്മുക്കയെയാണ്.'

മുകേഷ് ഈ കഥ പറയുമ്പോള്‍ മമ്മൂട്ടി സദസിലിരുന്ന് അത് കേട്ടു ചിരിക്കുകയായിരുന്നു.

publive-image

Advertisment