Advertisment

മോഹന്‍ലാലിനെക്കൊണ്ട് ഈ തെറ്റ് പറയിപ്പിച്ച തിരക്കഥാകൃത്തിന് നമോവാകം. ശംഭോ മഹാദേവ, അതല്ല ശരി !

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

" സഫറോം കീ സിന്തഗീ ജോ കഭീ നഹിം ഖദം ഹോ ജാത്തീ ഹേ .. ശംഭോ മഹാദേവ.."

ഈ പൊട്ടത്തെറ്റ് മോഹന്‍ലാലിനെക്കൊണ്ട് പറയിച്ച തിരക്കഥാകൃത്തിനും അതിപ്പോഴും അതേപോലെ ഏറ്റുപാടി നടക്കുന്ന നമ്മുടെ മിമിക്രിക്കാര്‍ക്കും എന്‍റെ നമോവാകം. 'ഹോ ജാത്തീ ഹേ' എന്ന പ്രയോഗം തന്നെ തെറ്റാണ്. 'ആയിപ്പോകുന്നു' എന്നാണ് അതിന് അര്‍ഥം വരുന്നത്.

പകരം 'ഖദം നഹിം ഹോത്തീ ഹേ' എന്നായിരുന്നു ശരിയായ വാക്യം. 'ഒരിക്കലും അവസാനിക്കുന്നില്ല' എന്ന്.

" സഫറോം കീ സിന്തഗീ കഭീ ഖദം നഹിം ഹോത്തീ ഹേ" എന്നാണ് ശരിയായ വാക്യം.  എന്നുവച്ചാല്‍ "യാത്രകള്‍ അവസാനിക്കുന്നില്ല" എന്നര്‍ത്ഥം.

ഈ തെറ്റ് തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനത്തിലെ "അരുവിമര്‍ദ്ദനം" തെറ്റായിരുന്നെന്നും " അരി വിമര്‍ദ്ദനം" ( ശതൃ നിഗ്രഹം ) ആണ് ശരിയെന്നും മനസ്സിലാക്കിയ ദാസേട്ടന്‍ ഇപ്പോള്‍ അങ്ങനെ തിരുത്തിയാണ് പാടുന്നത് എന്ന കാര്യം സ്മരണീയമാണ്.

അതുപോലെ ഇതും തിരുത്തേണ്ടതുതന്നെയാണ്..

publive-image

ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ ഡയലോഗ് ഇങ്ങനെ;

സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ്‌ ബാദുഷ ഖാന്‍. ആഗ്രഹം അറിയിച്ചപ്പോള്‍ ­ ദക്ഷിണ വെക്കാന്‍ പറഞ്ഞു.

ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട് ??? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ ­ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും ­ മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വാരിപുണര്‍ന്നു.

പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗും കാലമൊരുപാട്... ഒടുവിലൊരു നാള്‍ ഗുരുവിന്റെ ഖബറിങ്കല്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു. ഒരിക്കലും തീരാത്ത യാത്ര.

സഫറോം കീ സിന്തഗീ ജോ കഭീ നഹിം ഖദം ഹോ ജാത്തീ ഹേ...

Advertisment