Advertisment

സൂരജ് വെഞ്ഞാറമൂടിന്റെ "എന്റെ ശിവനേ..." കേള്‍ക്കാന്‍ മോഹന്‍ലാല്‍ എത്തി. വീഡിയോ കാണാം ..

author-image
admin
New Update

കേരളത്തിലെ അവസാന കോൺസ്റ്റബിൾ കുട്ടൻപിള്ളയായി സൂരജ് വെഞ്ഞാറമൂട് എത്തുന്ന ‘കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസർ വീഡിയോ റിലീസ് ചെയ്തു . കുട്ടൻ‌ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സുരാജിന്റെ കന്നി പാട്ട്.

Advertisment

https://www.facebook.com/KuttanpillayudeSivarathri/videos/588491151515604/

ഗായികയായ സയനോര ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ‘എന്റെ ശിവനെ’ എന്ന ഗാനമാണ് സുരാജ് ഇൗ ചിത്രത്തിൽ അലപിച്ചിരിക്കുന്നത്. സിനിമയിലെ പ്രധാനകഥാപാത്രമായ കുട്ടൻ പിള്ളയെ അവതരിപ്പിക്കുന്നതും സുരാജ് തന്നെയാണ്.

സുരാജിന്റെ ഇൗ പാട്ട് കേൾക്കാനായി റിക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിയത് സാക്ഷാൽ മോഹൻലാലാണ്. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിനെത്താൻ സാധിക്കാഞ്ഞതിനാൽ അണിയറ പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് അദ്ദേഹം ഗാനം കേൾക്കാൻ സ്റ്റുഡിയോയിലേക്കെത്തുകയായിരുന്നു.

പാട്ട് കണ്ട മോഹൻലാൽ എല്ലാം ചെയ്യുന്നയാളായി സുരാജ് മാറിയെന്നും എന്തും ചെയ്യാനുള്ള ധൈര്യം സുരാജിന്റെ ഉള്ളിലുണ്ടെന്നും പറഞ്ഞു. ഗാനത്തിനു സംഗീതം നൽകിയ സയനോരയെ അദ്ദേഹം അഭിനന്ദിച്ചു. ഇനിയും നല്ല പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചിത്രത്തിന്റെ സംവിധായകനായ ജീൻ മർക്കോസും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.

Advertisment