Advertisment

'ഇതൊരു ധീരമായ ശ്രമ൦' - നിത്യ മേനോന്റെ 'പ്രാണാ'യുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് ദുല്‍ഖര്‍

author-image
ഫിലിം ഡസ്ക്
New Update

വി.കെ.പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്നബഹുഭാഷാ ത്രില്ലര്‍ ചിത്ര൦ 'പ്രാണാ'യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാനാണ് തന്‍റെ ഫേസ്‍ബുക്ക് പേജിലൂടെ ലുക്ക് പ്രേക്ഷകരുമായി പങ്കുവച്ചത്.

Advertisment

publive-image

വികെപിക്കും നിത്യ മേനോനും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ദുല്‍ഖര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റ്‌ ചെയ്തത്. ഇതൊരു ധീരമായ ശ്രമമാണെന്നും ചെറിയ രീതിയില്‍ താനും ഈ ചിത്രത്തിന്‍റെ ഭാഗമാണെന്നും ദുല്ഖര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ദുബൈ ബുര്‍ജ് അല്‍ അറബില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാവ് സുരേഷ് രാജാണ് റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്ന് നിന്‍റെ മൊയ്തീന് ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രാണ.

publive-image

രാജേഷ് ജയരാമന്‍റേതാണ് ചിത്രത്തിന്‍റെ രചന. പി.സി.ശ്രീറാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയാണ്. സിങ്ക് സൗണ്ട് രീതിയാണ് ശബ്ദലേഖനത്തിന് അവലംബിച്ചിരിക്കുന്നത്. ലോകപ്രശസ്ത ജാസ് സംഗീത‍ജ്ഞന്‍ ലൂയി ബാങ്ക്സാണ് സംഗീതസംവിധാനം.

Advertisment