Advertisment

മോഹന്‍ലാല്‍ മാണിക്യനെ വിട്ട് പുതിയ ലൊക്കേഷനിലേക്ക്. ലാലിന്റെ മാസങ്ങള്‍ നീണ്ട രൂപമാറ്റങ്ങള്‍ക്കും പരിസമാപ്തി. എല്ലാം ശ്രീകുമാറിനെ വിശ്വസിച്ചെന്ന് ലാല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മാണിക്യനെ വിട്ട് മോഹന്‍ലാല്‍ പുതിയ ലൊക്കേഷനിലേക്ക് പോകുകയാണ്. ഇതോടെ ലാലിന്റെ മാസങ്ങള്‍ നീണ്ട രൂപമാറ്റങ്ങള്‍ക്കും പരിസമാപ്തിയായി.  123 ദിവസത്തെ ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഫേസ്ബുക്ക് പേജിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടന്‍ തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയായതിനെക്കുറിച്ച്‌ അറിയിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഗമണ്ണില്‍ വെച്ചായിരുന്നു അവസാനഘട്ട ചിത്രീകരണം.

മാണിക്യന്റെ രൂപമാറ്റങ്ങള്‍ക്കായി മോഹന്‍ലാല്‍ ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കഠിന പരിശ്രമങ്ങളും നടത്തിയിരുന്നു. സംവിധായകനിലുള്ള വിശ്വാസമാണ് ഈ പ്രയത്നങ്ങള്‍ക്ക് കാരണമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

publive-image

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ ഇനി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്. ഇതിനോടകം തന്നെ വന്‍ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യെ ചിത്രത്തിലൂടെ പുനരാവിഷ്‌ക്കരിക്കുകയാണ് സംവിധായകന്‍. ഒടിയന്‍ മാണിക്യന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യറിനും വിവിധ ഗെറ്റപ്പുകള്‍ ആവശ്യമായി വന്നിരുന്നു.

publive-image

ബോളിവുഡ് താരമായ മനോജ് ജോഷി, പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാളുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വാരാണസിയില്‍ വെച്ചായിരുന്നു ചിത്രത്തിന് തുടക്കമിട്ടത്. പിന്നീട് പാലക്കാടും അതിരപ്പിള്ളിയിലും വാഗമണ്ണിലുമായാണ് ചിത്രീകരണം നടന്നത്.

publive-image

ഇനി അടുത്തതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് രഞ്ജിത്തിന്റെ ഒരു ബിലാത്തിക്കഥയിലാണ്. ലണ്ടനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഇതിനായി മെയ് രണ്ടാം വാരത്തോടെ മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

publive-image

ഇതിന് മുമ്പ് താരം അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപില്‍ ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമ്മയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക പരിപാടിയായ അമ്മമഴവില്ലില്‍ ഏഴ് തരം കഥാപാത്രത്തെ അവതരിപ്പിച്ച്‌ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്.

odiyan
Advertisment