Advertisment

ബിജു മേനോന്റെ 'പടയോട്ട'ത്തിന്റെ റിലീസ് തീയ്യതി മാറ്റി

author-image
ഫിലിം ഡസ്ക്
New Update

ബിജു മേനോന്റെ ഓണം റിലീസായി അനൗണ്‍സ് ചെയ്തിരുന്ന പടയോട്ടത്തിന്റെ റിലീസ് തീയ്യതി മാറ്റി. ഈ വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയാണെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ അറിയിച്ചു.

Advertisment

publive-image

ചിത്രം ഓണം റിലീസായി തന്നെ തീയേറ്ററിലെത്തുമോ എന്ന കാര്യം വ്യക്തമല്ല. അഞ്ച് മലയാളം റിലീസുകളാണ് ഇത്തവണ ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി - മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി-സേതു ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, നവാഗതനായ ഫെല്ലിനി ടി.പി ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തീവണ്ടി എന്നിവയാണ് ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും സിനിമകളുടെ റിലീസ് മാറ്റിയതായി അണിയറക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല.

Advertisment