Advertisment

കഴിവുകൊണ്ട് ഉയരങ്ങളിലെത്തുന്നവരെ താഴെയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ നടക്കുന്നത്. തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് - പ്രതാപ് പോത്തന്‍

author-image
admin
New Update

പ്രതാപ് പോത്തന്‍ രോഗബാധിതനായി ആശുപത്രിയിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയിലേക്ക് ഇനി തിരിച്ചെത്തുമോ എന്ന തരത്തില്‍ ആശങ്കകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം നല്ല ആത്മവിശ്വാസത്തോടെ തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.

Advertisment

തന്റെ അസുഖത്തെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി. ധാരാളം യാത്ര ചെയ്യുന്നയാളാണ് പ്രതാപ് പോത്തന്‍. അതുകൊണ്ട് ഉറക്കവും കുറവ്. ഒരു ലണ്ടണ്‍ യാത്രയ്ക്കിടെയാണ് പ്രതാപ്‌പോത്തന് കണ്ട് തുടങ്ങിയത്.

publive-image

അസുഖം കൂടിയപ്പോള്‍ അവിടെയുള്ള ഒരു ആശുപത്രിയില്‍ ചികില്‍സതേടി. സ്ലീവ് അപ്‌നിയയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹാമോഗ്ലോബിന്റെ അളവ് രക്തത്തില്‍ കുറയുന്നത് കാരണമുണ്ടാകുന്ന അസുഖമാണ്. മാത്രമല്ല താരം അനീമിക്കും ആയിരുന്നു. പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ചികില്‍സയായതിനാല്‍ പല സിനിമകളും നഷ്ടപ്പെട്ടു. പക്ഷെ ഒരു സംവിധായകന്‍ പ്രതാപ് പോത്തനെ കാത്തിരുന്നു. ഷാജി. അദ്ദേഹത്തിന്റെ പച്ചമാങ്ങാ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് പ്രതാപ് പോത്തന്‍.

റെയില്‍വേ കീമാനായ ബാലന്‍ എന്നാണ് ഇതിലെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ ഇടവേളകള്‍ എടുക്കുന്നത് പണ്ട് മുതലേ പ്രതാപ് പോത്തന്റെ ശീലമാണ്. ഇക്കുറി അത് അസുഖത്തിന്റെ രൂപത്തിലായിരുന്നെന്ന് മാത്രം.

കഴിവുകൊണ്ട് ഉയരങ്ങളിലെത്തുന്നവരെ താഴെയിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ നടക്കുന്നതെന്നും പ്രതാപ് പോത്തന്‍ ആരോപിച്ചു. മലയാളസിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.

യഥാര്‍ത്ഥത്തില്‍ സാറ്റലൈറ്റ് വാങ്ങുന്നവരാണ് മലയാളസിനിമയെ നശിപ്പിച്ചതെന്നും പ്രതാപ് പോത്താന്‍ ആരോപിച്ചു. ചാനല്‍മേധാവികള്‍ സിനിമയെ ഹോംബിസിനസ് ആക്കിമാറ്റി. പ്രതാപ് പോത്തന്‍ അഭിനയിച്ച സിനിമയാണെങ്കില്‍ സാറ്റലൈറ്റ് അവകാശം വേണ്ടെന്ന് വയ്ക്കുന്ന ചാനല്‍ ഉടമകളുണ്ടിവിടെ.

അതുകൊണ്ട് എനിക്കെതിരെ കോക്കസ് ഉണ്ടെന്ന് വിശ്വസിക്കുന്നു. വണ്‍സ് അപ്പോണേ ടൈം ദേര്‍ വാസ് എ കളളന്‍ എന്ന സിനിമയില്‍ വളരെ പ്രത്യേകഥയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷെ, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അതിന്റെ റിലീസ് പലരും ചേര്‍ന്ന് തടഞ്ഞ് വച്ചിരിക്കുകയാണെന്നും പ്രതാപ് പോത്തന്‍ ചൂണ്ടിക്കാട്ടി.

Advertisment