Advertisment

പൃഥ്വിരാജിന് ജാഡയാണെന്നും അഹങ്കാരമാണെന്നും പറയുന്നത് ശരിയല്ല - ബാല

author-image
ഫിലിം ഡസ്ക്
New Update

'രണം' സിനിമ പരാജയമാണെന്ന് പറഞ്ഞതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ അടുത്തിടെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജിന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ ചിത്രത്തിലെ സഹതാരം റഹ്‍മാൻ തന്നെ രംഗത്ത് എത്തിയിരുന്നു.

Advertisment

publive-image

എന്നാല്‍ പൃഥ്വിരാജിന് ജാഡയാണെന്നും അഹങ്കാരമാണെന്നും പറയുന്നത് ശരിയല്ലെന്ന്‍ പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. 'അവൻ കള്ളം പറയില്ല, സത്യങ്ങള്‍ പറയും. അതെനിക്ക് വളരെ ഇഷ്‍ടമാണ്.

എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‍നം വന്നപ്പോള്‍ അവനാണ് ഒപ്പ നിന്നത്. ബാല നീ വലിയൊരു കെണിയിലൂടെയാണ് പോയ്‍ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം എന്ന് എന്നോട് പറഞ്ഞു. കഷ്‍ടപ്പാടുണ്ടായപ്പോള്‍ കൂടെ നിന്ന നന്‍പനാണ് പൃഥ്വി' - ബാല പറയുന്നു.

Advertisment